ഈ വായ്പയുടെ തിരിച്ചടവിന് ജൂൺ 30 വരെ മോറട്ടോറിയം

Mail This Article
വായ്പയെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ആശ്വസിക്കാം. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്കു പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം നീട്ടാൻ സർക്കാർ തീരുമാനിച്ചു.
അടുത്ത ജൂൺ 30 വരെയാണിത് നീട്ടുക. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങൽ, ഭവന നിർമാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീർഘിപ്പിച്ചത്.തുടങ്ങിവച്ചതോ തുടർന്നുവരുന്നതോ ആയ ജപ്തി നടപടികൾ ഉൾപ്പെടെയുള്ളവയിൽ ഈ ആനുകൂല്യം ലഭിക്കും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിക്കാൻ അപേക്ഷകൾ ഇനി ഓൺലൈനായി സമർപ്പിക്കാം.www.fims.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ നൽകുമ്പോൾ ഒരു ടോക്കൺ നമ്പർ ലഭിക്കും. ഇതിനൊപ്പം അപേക്ഷയുടെ പ്രിന്റഔട്ട് എടുത്ത് സൂക്ഷിക്കണം. ടോക്കൺ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാം.
English Summary : Loans for Fishermen will get Moratorium Upto June 30th