ADVERTISEMENT

പൊതുമേഖലാ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികൾ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 'ബാഡ് ബാങ്ക്' എന്ന ആശയം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കുറെനാളുകളായി. ജൂലൈ മുതൽ ഇത് നടപ്പിലാക്കുമെന്ന് വീണ്ടും കേന്ദ്ര സർക്കാർ  ഉറപ്പ് പറഞ്ഞെങ്കിലും, ഇപ്പോൾ അത് നടപ്പിലാകുമോയെന്ന ആശങ്ക ഉണ്ട്. പൊതുമേഖലാ ബാങ്കുകളിൽ നിന്നും 500 കോടിയിലധികം വരുന്ന വലിയ കിട്ടാകടങ്ങൾ 'ബാഡ് ബാങ്ക്' എന്ന അസറ്റ് റി കൺസ്റ്റ്‌ക്ഷൻ  കമ്പനിയിലേക്കു മാറ്റി പ്രശ്ന പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ പുതിയ വാർത്തകളനുസരിച്ച് റിസർവ് ബാങ്കിന് തന്നെ ഈ ആശയം ശരിയായി നടപ്പിലാകുമോയെന്ന് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ജൂലൈയിൽ തന്നെ 'ബാഡ് ബാങ്ക്' പ്രവർത്തനം തുടങ്ങുമെന്ന  ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കുമോയെന്നു ഉറപ്പ് പറയാറായില്ല.

ബാഡ് ബാങ്ക് വന്നാൽ പ്രശ്നങ്ങൾ മാറുമോ?

കേന്ദ്ര സർക്കാർ വാരിക്കോരി കൊടുത്തിട്ടും അവസാനിക്കാത്ത സാമ്പത്തിക പ്രശ്നങ്ങളും, കിട്ടാക്കടവും പൊതുമേഖലാ ബാങ്കുകൾക്കുള്ളതുകൊണ്ടാണ് ബാഡ് ബാങ്ക് ഇന്ത്യയിൽ നടപ്പിലാക്കുന്നത്. 

ഇന്ത്യയുടെ ഉൽപ്പാദനക്ഷമത കൂട്ടുവാൻ ശക്തമായ ബാങ്കിങ് സിസ്റ്റം വേണമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് ബാഡ് ബാങ്ക് എന്ന ആശയമുണ്ടായത്. 1980കൾ മുതൽ തന്നെ ബാഡ് ബാങ്ക് എന്ന ആശയം പല സമ്പദ് വ്യവസ്ഥകളും പരീക്ഷിച്ചിട്ടുള്ളതാണ്. 

അമേരിക്കയിലും, സ്വീഡനിലും, ഫിൻലൻഡ്‌, ബെൽജിയം, ഇന്തോനേഷ്യ എന്നിവടങ്ങളിലും പരീക്ഷിച്ചു വിജയിച്ചിട്ടുള്ള  ബാഡ് ബാങ്ക്  പക്ഷെ ഇന്ത്യയിലെ പോലുള്ള ഒരു സ്ഥിതിവിശേഷത്തിലായിരുന്നില്ല അവിടങ്ങളിൽ നടപ്പിലാക്കിയത്.  മുൻ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുരാം രാജൻ ബാഡ് ബാങ്ക് ആശയത്തെ ശക്തിയായി എതിർത്തിരുന്നു. 

താത്കാലിക പ്രശ്നപരിഹാരമോ?

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടമെല്ലാം 'ബാഡ് ബാങ്കിലേക്ക്' മാറ്റി ഒരു താത്കാലിക പ്രശ്നപരിഹാരത്തിന് നോക്കിയാലും, അവയുടെ സംസ്ക്കാരമനുസരിച്ച് പിന്നെയും  കിട്ടാകടങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുവാനുള്ള പ്രവണത ഇപ്പോഴും ഇന്ത്യൻ പൊതുമേഖലാ ബാങ്കിങ് സിസ്റ്റത്തിലുണ്ട്. എന്നാൽ പൊതുമേഖലാ ബാങ്കുകളുടെ  ബാലൻസ് ഷീറ്റുകൾ വൃത്തിയായാൽ അവയുടെ ഓഹരി മൂല്യം കുതിച്ചുയരുമെന്ന് ഉറപ്പാണ്. പക്ഷെ അവയുടെ മെച്ചപ്പെട്ട പ്രകടനം നിലനിർത്തികൊണ്ടുപോകാൻ ആകുമോയെന്ന കാര്യം സംശയമാണ്. അതിനാൽ ബാഡ് ബാങ്ക് എന്ന ആശയം ഒരു താത്കാലിക പരിഹാരം മാത്രമാണ് ഇന്ത്യൻ ബാങ്കിങ് ചിത്രത്തിൽ ഉണ്ടാക്കുക. അതിനാൽ പൊതുമേഖല ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളെ വൃത്തിയാക്കുവാനായി ബാഡ് ബാങ്ക് ഉണ്ടാക്കിയതുകൊണ്ട് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ പ്രശ്നങ്ങൾ മാറുമോയെന്നു കാത്തിരുന്നു കാണാം

English Summary. Bad Banks and PSU Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com