ഇക്കൂട്ടർക്ക് എടിഎമ്മിൽ നിന്ന് പണം എടുക്കാനാകില്ല!
Mail This Article
ഓവർഡ്രാഫ്റ്റുള്ള കറന്റ് അക്കൗണ്ടുകളിൽ നിന്ന് എടിഎമ്മുകളിലൂടെ പണം പിൻവലിക്കാനുള്ള സൗകര്യം പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് റദ്ദാക്കിയിരിക്കുന്നു. റിസർവ് ബാങ്ക് നിർദ്ദേശ പ്രകാരമാണ് നടപടി എന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതർ അറിയിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിൽ ബാങ്ക് നൽകിയിട്ടുള്ള ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എടിഎമ്മുകളിലൂടെ പണം ലഭിക്കില്ല. ഓവർഡ്രാഫ്റ്റ് ഒരു വായ്പാ സൗകര്യമാണെന്നും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന സ്വന്തം പണം മാത്രമേ ഇടപാടുകാരന് പിൻവലിക്കാനാകൂ എന്ന കാരണമാകാം ഇത്തരമൊരു നടപടിക്ക് പിന്നിൽ. കൂടുതൽ ബാങ്കുകൾ ഈ രീതി നടപ്പാക്കിയിട്ടുണ്ടോ എന്നു വ്യക്തമല്ല. ബിസിനസുകാരെയും മറ്റുമാണ് ഇത് ബാധിക്കുക. വായ്പകൾക്ക് പലിശ കൂട്ടിയും നിക്ഷേപങ്ങൾക്ക് പലിശ വേണ്ട രീതിയിൽ ഉയർത്താതെയും ഇടപാടുകാരെ പിഴിയുന്ന പ്രവണത സേവനങ്ങൾ മുന്നറിയിപ്പില്ലാതെ എടുത്തു കളയുന്നതിലേക്കും നീളുന്നുവെന്നു വേണം ആരേയും അറിയിക്കാതെ ഇത്തരം പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് മനസിലാക്കേണ്ടത്.
English Summary: Money withdrawal from ATM is not possible for current Account Holders