ഫെഡറൽ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 8 ശതമാനം വരെ പലിശ
.jpg?w=1120&h=583)
Mail This Article
ഫെഡറൽ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 700 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. ഇതനുസരിച്ച് 700 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾ സാധാരണക്കാർക്ക് 7.50% വും മുതിർന്ന പൗരന്മാർക്ക് 8.00% വും പലിശ നൽകും.
7 മുതൽ 29 ദിവസത്തിനുള്ളിൽ നിക്ഷേപങ്ങൾക്ക് 3.00% പലിശനിരക്കും, 30 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.25% പലിശനിരക്കും ബാങ്ക് നൽകുന്നു. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഫെഡറൽ ബാങ്കിൽ നിന്ന് 3.75% പലിശ ലഭിക്കും, 61 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.00% നിരക്കിൽ പലിശ ലഭിക്കും. 91-നും 119-നും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.10% പലിശയും 120-നും 180-നും ഇടയിൽ കാലാവധി പൂർത്തിയാകുമ്പോൾ 4.25% പലിശയും നൽകും. വിവിധ കാലയളവുകള്‍ അറിയുന്നതിന് പട്ടിക നോക്കാം

Englsh Summary : Federal Bank Increased Fixed Deposite Interest Rate