ഓഹരി വിപണി 'ക്ലബ് ഹൗസ് കൂട്ടായ്മ ' ഒത്തു ചേർന്നു
Mail This Article
×
ഓഹരി വിപണി ക്ലബിലെ 'ക്ലബ് ഹൗസ്'അംഗങ്ങൾ കൊച്ചിയിലെ ട്രിബ്യൂട്ട് റോയലി ഹോട്ടലിൽ കഴിഞ്ഞ ദിവസം ഒത്തു ചേർന്നു.
ഓഹരി നിക്ഷേപം സംബന്ധിച്ച വിവിധ വിഷയങ്ങളെ അധികരിച്ച് ലെനി. ആർ, ജെറിൻ ചാക്കോ, സുധീപ് എബ്രഹാം, ഷംനാസ് കോയാനി, ധനേഷ് ഡി, ജോൺ മൈക്കിൾ, സെബിൻ സാബു, റാഷിദ് ചെറുകാട് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
പുതിയ നിക്ഷേപകർ ഓഹരി വിപണിയിൽ ഇറങ്ങുമ്പോൾ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കണമെന്നും ദീർഘകാല നിക്ഷേപം കൊണ്ടുള്ള പ്രയോജനങ്ങൾ, ഓഹരികൾ എപ്പോൾ വാങ്ങണം എപ്പോൾ വിൽക്കണം, ഇൻട്രാഡേ, ഓപ്ഷനുകൾ വാങ്ങുന്നതും വിൽക്കുന്നതും തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാനമായും ക്ലാസ്സുകൾ നടന്നത്.
English Summary : Share Market Cub House Gathered Together
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.