ADVERTISEMENT

പേഴ്‌സണല്‍ കെയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ ഹീല്‍ ഓറോക്ലീനെക്‌സിനെ ഏറ്റെടുത്തു. ഇതോടെ സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട്, ഓറോക്ലീന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ ഹീല്‍ ഹോം കെയര്‍ രംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് ഹീല്‍സ് എന്റര്‍പ്രൈസസ് ഉടമ രാഹുല്‍ മാമന്‍ അറിയിച്ചു. ഫാര്‍മ രംഗത്തെ പ്രമുഖ സാന്നിധ്യമായ ഹീല്‍ കോവിഡ് കാലത്ത് സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുമായി രംഗപ്രവേശം ചെയ്താണ് പേഴ്‌സണല്‍ കെയര്‍ രംഗത്തേക്ക് വന്നത്. തുടര്‍ന്ന് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കി. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍ എന്നിവ കൂടാതെ വിവിധങ്ങളായ ആയുര്‍വേദ ഉല്‍പ്പന്നങ്ങളും ഹീലിന് കീഴില്‍ ലഭ്യമാണ്. ഹീല്‍സ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ മുഴുവനും വിദേശ രാജ്യങ്ങളിലും, പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

വരും തലമുറയ്ക്ക് കൈമാറാം വൃത്തിയുള്ള നാട് എന്ന ലക്ഷ്യത്തോടെ ജീജോ പാവറട്ടിക്കാരനാണ് ഓറോക്ലീനെക്‌സ് ആരംംഭിച്ചത്. ഫ്ളോര്‍ ക്ലീനര്‍, ടോയ്ലെറ്റ് ക്ലീനര്‍, ഡ്രെയിന്‍ ക്ലീനര്‍, ഡിഷ് വാഷ്. വാഷിംഗ് ലിക്വിഡ്, വാഷിംഗ് പൗഡര്‍, ബ്ലീച്ചിങ് പൗഡര്‍, ഫിനോയില്‍, എസന്‍ഷ്യല്‍ ഓയില്‍ തുടങ്ങി 120 തരം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഓറോക്ലീനിക്‌സ് രൂപം നല്‍കിയത്.

English Summay: Heal Acquired Orocleanex

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com