ADVERTISEMENT

കൊട്ടാരക്കര ∙ അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎസ്എംഇ സംരംഭക വർഷം പദ്ധതി പ്രകാരം 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 10000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞു. സോഹോ കോർപറേഷന്റെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷനും ഐഎച്ച്ആർഡിയും ചേർന്ന് സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിന്റെയും റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി . 

യുവാക്കളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ പരിശീലനം നൽകാനും ഉദ്ദേശിച്ചാണ് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മിഷൻ 1000 പദ്ധതി വഴി ആയിരം എംഎസ്എംഇകളെ 4 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളായി മാറ്റാനാണ് സർക്കാർ ശ്രമം.‍ 2016ൽ കേരളത്തിൽ 300 സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 5000 കടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Private industrial parks will be allowed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com