ADVERTISEMENT

മുംബൈ∙ കേരളം ആസ്ഥാനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ പ്രാഥമിക ഓഹരി വിൽപനയ്ക്ക്(ഐപിഒ) ലഭിച്ചത് 1.23 മടങ്ങ് അപേക്ഷ. ഐപിഒ ഇന്നലെ സമാപിച്ചു. 601.55 കോടി രൂപ സമാഹരിക്കാനുള്ള ഐപിഒയിൽ 1.78 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു. 1.44 കോടി ഓഹരികളാണ് വിൽപനയ്ക്ക് ഉണ്ടായിരുന്നത്. ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകരുടേതായി 1.97 മടങ്ങ് അപേക്ഷയെത്തി. ചില്ലറ നിക്ഷേപകരുടെ അപേക്ഷ 1.05 മടങ്ങാണ്. 

280–295 രൂപയായിരുന്നു ഐപിഒ വിലനിലവാരം. ആങ്കർ നിക്ഷേപകരിൽനിന്ന് 180.17 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കടങ്ങൾ വീട്ടാനും കോർപറേറ്റ് ആവശ്യങ്ങൾക്കുമായി സമാഹരിച്ച തുക ഉപയോഗിക്കും. 

English Summary:

Popular IPO has been concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com