ഓഹരി വിപണിയിലും ഇടിവില്ലാതെ രാഹുൽ ഗാന്ധി
Mail This Article
കൊച്ചി∙ രാഷ്ട്രീയത്തിൽ തന്റെ ഓഹരി മൂല്യം കുതിച്ചുയർന്ന ദിനം ഓഹരി വിപണിയിലും രാഹുൽ ഗന്ധിക്ക് നേട്ടം. രാഹുലിന്റെ കൈവശമുള്ള ഓഹരികൾക്ക് കാര്യമായ ഇടിവില്ലായിരുന്നെന്നു മാത്രമല്ല ചിലതു കയറുകയും ചെയ്തു.
നിലവിൽ 4.3 കോടി രൂപയോളം മൂല്യമുള്ള (ഇന്നലത്തെ വില) രാഹുലിന്റെ ഓഹരികളിൽ ആദ്യ 10 എണ്ണത്തിൽ ടൈറ്റനും ഏഷ്യൻ പെയിന്റ്സും, ദിവിസ് ലാബും ബജാജ് ഫിനാൻസും പിഡിലൈറ്റ് ഇൻഡസ്ട്രീസും നെസ്‌ലെ ഇന്ത്യയുമുണ്ട്. ഐടിസിയും ഹിന്ദുസ്ഥാൻ യൂണിലിവറും ഇതിലുൾപ്പെടും.
ഹിന്ദുസ്ഥാൻ യൂണിലിവർ വില 5.95% ഉയർന്ന് 2496 രൂപയിലെത്തി. പിഡിലൈറ്റും (3062 രൂപ, 2.6%) ദിവിസ് ലാബും (4324, 0.05%) നെസ്‌ലെ ഇന്ത്യയും (2427, 3.08%) വില കയറി. എന്നാൽ ടൈറ്റനും (3238, 0.68%) ട്യൂബ് ഇൻവെസ്റ്റ്മെന്റ്സും (3768, 1.75%) അൽപം ഇടിഞ്ഞു. ഐടിസി 3.52 ശതമാനവും സുപ്രജിത് എൻജിനീയറിങ് 5.14 ശതമാനവും താഴെ പോയി.