ADVERTISEMENT

മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡിന് രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 18% ഇടിവ്. 3103 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇത് 3786 കോടി രൂപയായിരുന്നു. ഓഹരി വിപണിയിൽ 6 ശതമാനം തകർച്ചയാണ് ഇതെത്തുടർന്നു നേരിട്ടത്. രണ്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നഷ്ടം. അതേസമയം, ജൂലൈ–സെപ്റ്റംബർ പാദത്തിൽ പ്രവർത്തനലാഭത്തിൽ 0.03% നേട്ടമുണ്ടായി. ഇൻഡക്സേഷൻ ആനുകൂല്യം എടുത്തു കളഞ്ഞതടക്കമുള്ള നികുതി പരിഷ്കാരങ്ങളും ഡിമാൻഡ് ഇടിവും പ്രവർത്തനഫലത്തെ ബാധിച്ചു.

English Summary:

Maruti Suzuki reports an 18% decline in Q2 net profit, causing a 6% drop in share price. Explore the factors impacting the auto giant's performance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com