ഏപ്രിൽ 1 മുതൽ ഫിറ്റ്‍നസ് ടെസ്റ്റ് ഓട്ടമേറ്റഡ് സ്റ്റേഷനുകളിൽ മാത്രം
Mail This Article
×
ന്യൂഡൽഹി∙ 2025 ഏപ്രിൽ 1 മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്‍നസ് ടെസ്റ്റ് നിർബന്ധമായും ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വഴിയാക്കും. അന്തിമവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കഴിഞ്ഞ മാസം മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം.
ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്‍നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിലുള്ളത്.
8 വർഷം വരെ പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ 2 വർഷത്തിലൊരിക്കലും 8 വർഷത്തിനു മുകളിലുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓരോ വർഷവും ഫിറ്റ്‍നസ് ടെസ്റ്റ് നടത്തണമെന്നാണ് നിർദേശം. വ്യക്തിഗത വാഹനങ്ങൾ 15 വർഷത്തിലൊരിക്കൽ റജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായാണ് ഫിറ്റ്‍നസ് ടെസ്റ്റ് നടത്തുന്നത്.
English Summary:
From April 1, 2025, all vehicle fitness tests in India will be conducted exclusively at Automated Testing Stations (ATS). Learn about the new regulations and how they impact you.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.