ADVERTISEMENT

ബാങ്കുകളിൽ നിന്ന് പോസ്റ്റ് ഓഫീസുകളിലേക്കും തിരിച്ചുമുള്ള പണമിടപാടുകൾ കുറേകൂടി കാര്യക്ഷമമാക്കുവാൻ ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളെയും കോർ ബാങ്കിങ് ചട്ടക്കൂടിനുള്ളിലേക്കു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു. 2022 ൽ തന്നെ ഈ മാറ്റം നടപ്പിൽ വരുത്തും. ഇപ്പോൾത്തന്നെ 75 ശതമാനത്തിലധികം പോസ്റ്റ് ഓഫീസുകളെ കോർ ബാങ്കിങ്ങിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. തപാൽ അക്കൗണ്ടുകൾക്കും, ബാങ്ക് അക്കൗണ്ടുകൾക്കുമിടയിൽ ഓൺലൈൻ ആയി പണം കൈമാറ്റം ചെയ്യാൻ അനുവദിക്കുന്ന 'എനി ടൈം എനി വേർ " പോസ്റ്റ് ഓഫീസ് പദ്ധതിയും ഇതിന്റെ  കൂടെ നിലവിൽ വരും.

ഇതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കും, കർഷകർക്കും, മുതിർന്ന പൗരന്മാർക്കും ഡിജിറ്റൽ ബാങ്കിങ് ലോകത്തേക്ക് പ്രവേശിക്കുവാൻ സാധിക്കും. ഗ്രാമീണ, കാർഷിക  മേഖലയിലെ സമ്പദ്വ്യവസ്ഥയെ കുറേകൂടി ശക്തിപ്പെടുത്തുവാനും പോസ്റ്റ് ഓഫീസിന്റെ ഈ പുതിയ പദ്ധതികൾ സഹായിക്കും. ചെക്കുകൾ കൈമാറിയുള്ള ദിവസങ്ങൾ എടുത്തുള്ള പണകൈമാറ്റത്തിന് പകരം നിമിഷങ്ങൾകൊണ്ട് പൂർത്തിയാകുന്ന 'നെറ്റ് ബാങ്കിങ്' പ്രാവർത്തികമായാൽ, അത് തീർച്ചയായും പോസ്റ്റ് ഓഫീസ് രംഗത്തെ കാര്യക്ഷമത വർധിപ്പിക്കും. ഇത്തരം മാറ്റങ്ങൾ നടപ്പിൽ വരുത്തിയാൽ  സമയ ലാഭത്തിനു പുറമെ ഒരു പുതിയ  സാമ്പത്തിക സംസ്കാരം കൂടി ഇതിലൂടെ ഇന്ത്യയിൽ വളർന്ന് വരും. 

എൻ ഇ എഫ് ടി, ആർ ടി ജി എസ് സൗകര്യം 

ഇന്റർനെറ്റ് ബാങ്കിങിലൂടെ പണം പോസ്റ്റ് ഓഫീസുകളിലേക്ക് അയക്കുവാൻ മെയ് 31 മുതൽ  എൻ ഇ എഫ് ടി, ആർ ടി ജി എസ് സൗകര്യങ്ങൾ ഉപയോഗിക്കാം. ഒരു ലക്ഷം മുതൽ 2 ലക്ഷം വരെയുള്ള ഇടപാടുകൾക്ക് വെറും 15 രൂപയും, ജി എസ് ടിയും മാത്രമേ ഈടാക്കുന്നുള്ളൂ.ഏതു സമയത്തും പണമിടപാടുകൾ ഇതിലൂടെ നടത്താം എന്നതാണ് ഉപഭോക്താക്കൾക്കുള്ള ഏറ്റവും സൗകര്യം.

English Summary : RTGS-NEFT Facility in Post Office 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com