സ്വർണം വാങ്ങാനിരിക്കുന്നവർക്ക് അവസരം, വില വീണ്ടും കുറഞ്ഞു

Mail This Article
സംസ്ഥാനത്ത് വീണ്ടും സ്വർണവില താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,625 രൂപയും പവന് 45,000 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,635 രൂപയിലും പവന് 45,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണ വില 2000 ഡോളറിൽ താഴെ വീണ്ടും ക്രമപ്പെടുകയാണ്.ഓഹരി വിപണികളുടെ തിരിച്ചുവരവാണ് സ്വർണവില കുറയാൻ കാരണമായത്. അതോടൊപ്പം ഹമാസും- ഇസ്രയേലുമായുള്ള യുദ്ധം ഇനിയും വ്യാപിക്കില്ല എന്ന പ്രതീക്ഷയും സ്വർണ വിലയെ സ്വാധിനിക്കും
അതേ സമയം സംസ്ഥാനത്ത് നിലവിൽ വെള്ളിവിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 78 രൂപയിൽ തുടരുന്നു.