ADVERTISEMENT

ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്തും ഏകരൂപമുള്ള സ്റ്റാന്‍ഡേര്‍ഡ് പോളിസികൾ വരുന്നു. പോളിസി ഉടമകൾക്ക് ഒരേ തരം പരിരക്ഷയുറപ്പാക്കുകയാണ് ലക്ഷ്യം. ഈ സ്റ്റാന്‍ഡേര്‍ഡ് ടേം ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പേര് സരള്‍ ജീവന്‍ ഭീമാ എന്നായിരിക്കും. 25 ലക്ഷം രൂപവരെ സം അഷ്വേഡ് ഉളള പോളിസികളാണിവ. ഈ പേരിനൊപ്പം കമ്പനികള്‍ക്ക് അവയുടെ പേരും ചേര്‍ത്ത് വില്‍ക്കാം. അനാവശ്യമായ ചട്ടങ്ങളിലും നിബന്ധനകളിലും കുരുക്കിയിട്ട് സാധാരണക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന കമ്പനികളുടെ പരിപാടിക്ക് അറുതി വരുത്തുക എന്ന ശ്രമത്തിന്റെ ഭാഗമാണിത്.  

ആരോഗ്യ സഞ്ചീവനിയും സരള്‍ ജീവന്‍ ഭീമയും

നിലവിലിപ്പോൾ ഒരാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ആരോഗ്യ സഞ്ചീവനി ലഭ്യമാണ്. എല്ലാ കമ്പനികളും ഇത്തരം പോളിസികള്‍ വിറ്റിരിക്കണമെന്നാണ് ഐ ആര്‍ ഡി എ ഐ ഈ വര്‍ഷമാദ്യം നല്‍കിയ നിര്‍ദേശം. അതനുസരിച്ച് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കമ്പനികള്‍ക്ക് അവയുടെ പേരിനൊപ്പം ആരോഗ്യ സഞ്ചീവനി പേര് ചേര്‍ത്ത്് ഇത്തരം പോളിസികള്‍ നല്‍കാം. ഇതില്‍ ഉള്‍പ്പെടുന്ന അസൂഖങ്ങള്‍, രോഗങ്ങളുടെ വെയിറ്റിംഗ് പീരിയഡ്, കവറേജ്, പ്രീമിയം തുക, ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിങ്ങനെയെല്ലാം എല്ലാ കമ്പനികളുടെ പോളിസികളിലും ഒരുപോലെയായിരിക്കണമെന്നും ഐ ആര്‍ ഡി എ ഐ നിര്‍ദേശിക്കുന്നു. സരള്‍ ജീവന്‍ ഭീമയുടെ കാര്യത്തിലും ഈ നിർദേശങ്ങൾ തന്നെയാണുള്ളത്.

ജനുവരി ഒന്ന് മുതല്‍

ഐ ആര്‍ ഡി എ ഐ പുറത്തിറക്കിയ നിര്‍ദേശമനുസരിച്ച് 2021 ജനുവരി 1 മുതല്‍ എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികളും നിര്‍ബന്ധമായും ഇത്തരം അടിസ്ഥാന പോളിസികള്‍ വിതരണം ചെയ്തിരിക്കണം. ഇവിടെ എല്ലാ പോളിസികള്‍ക്കും ഒരേ സ്വാഭാവവും ഒരേ നേട്ടവുമായിരിക്കും.

സരൾ ജീവന്‍ ഭീമയുടെ സ്വഭാവം

വിദ്യാഭ്യാസം, തൊഴില്‍,ലിംഗം എന്നീ വ്യത്യാസങ്ങളൊന്നുമില്ലാതെ ആര്‍ക്കും പോളിസിയില്‍ ചേരാം. റൈഡര്‍, ബെനിഫിറ്റ്, ഓപ്ഷന്‍സ് എന്നിവ ഒന്നും ബാധകമാകില്ല. ആത്മഹത്യ ഒഴികെ ഒരുതരത്തിലുമുള്ള എസ്‌ക്ലൂഷന്‍ ഉണ്ടാവില്ല. 18-65 വയസുകര്‍ക്ക് പോളിസി വാങ്ങാം. കാലാവധി 5-40 വര്‍ഷം. 5,00,000 മുതല്‍ 25,00,000 വരെയാണ് സം അഷ്വേര്‍ഡ്.

മാറ്റങ്ങളേറെ

വളരെ മാറ്റങ്ങളാണ്  ഇപ്പോള്‍ ഇന്‍ഷൂറന്‍സ് മേഖലയിൽ സംഭവിക്കുന്നത്. കഴിഞ്ഞ എതാനും വര്‍ഷങ്ങളായി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഏജന്‍സി (ഐ ആര്‍ ഡി എ ഐ ) ദിനം പ്രതിയെന്നോണം ആരോഗ്യ-ലൈഫ് ടേം ഇന്‍ഷൂറന്‍സ് മേഖലയില്‍ ഒട്ടനവധി ഇടപെടലുകള്‍ നടത്തുന്നു. ഇന്‍ഷൂറന്‍സ് മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നവയാണ് പല നടപടികളും. സങ്കീർണമായ ചട്ടങ്ങളും നടപടിക്രമങ്ങളും മൂലം സാധാരണക്കാരില്‍ നിന്ന് അന്യമാക്കപ്പെട്ടിരുന്ന മേഖലയെ 'ഇന്‍ക്ലൂസീവ'് ആക്കാന്‍ ഇത്തരം നടപടികള്‍ക്കായിട്ടുണ്ട്. 

English Summary : Standard Insurance Policies are coming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com