ADVERTISEMENT

കാന്‍സര്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന അസുഖമാണ്. ഒരു കുടുംബത്തെ മൊത്തത്തില്‍ ഇല്ലാതാക്കാനും ഈ കാന്‍സറിന് കഴിയും. എന്നാല്‍ ഒരു മുഴം മുമ്പേ ചിന്തിച്ചാല്‍ കാന്‍സറിനെ നമുക്ക് സാമ്പത്തികമായി നേരിടാം. അതിനായി പരിചയപ്പെടാം കാന്‍സര്‍ കവര്‍ പോളിസിയെ. വിവിധ കമ്പനികളുടെ കാൻസർ പോളിസികൾ വിപണിയിൽ ലഭ്യമാണ്. എല്‍.ഐ.സി ഇപ്പോൾ പരിഷ്കരിച്ച ആനുകൂല്യങ്ങളുമായാണ് കാന്‍സര്‍ കവര്‍ പോളിസി ലഭ്യമാക്കുന്നത്. 

പോളിസി ആര്‍ക്കൊക്കെ

ഈ പദ്ധതിയില്‍ 20 വയസ് മുതല്‍ 65 വയസ്സ് വരെ മെഡിക്കല്‍ നിബന്ധനകള്‍ ഇല്ലാതെ ചേരാവുന്നതാണ്. ചുരുങ്ങിയ പോളിസി കാലയളവ് 10 വര്‍ഷമാണ്. പരമാവധി 30 വര്‍ഷവുമാണ്.

എന്‍.ആര്‍.ഐ കൾക്ക് പോളിസിയില്‍ ചേരാനാകില്ല.

പോളിസി തുക

LiC-3-

കുറഞ്ഞ തുക 10 ലക്ഷം രൂപയാണ്. കൂടിയ തുക 50 ലക്ഷം രൂപയും. വര്‍ഷം 5,000 രൂപയാണ് കുറഞ്ഞ പ്രീമിയം. പ്രീമിയം വാര്‍ഷികമായോ അര്‍ധവാര്‍ഷികമായോ അടയ്ക്കാം.

കാന്‍സര്‍ കണ്ടെത്തി ഏഴു ദിവസത്തിനുള്ളില്‍ പോളിസിയുടമ മരിച്ചുപോയാല്‍ തുക ലഭിക്കില്ല. മാത്രമല്ല പോളിസി നിര്‍ത്തലാക്കുകയും ചെയ്യും.

ആനുകൂല്യങ്ങള്‍

∙കാന്‍സര്‍ ആദ്യ സ്‌റ്റേജ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ പോളിസി തുകയുടെ 25% ഉടന്‍ നല്‍കുന്നു.

∙തുടര്‍ന്ന് 3 വര്‍ഷത്തേക്ക് പ്രീമിയം അടക്കേണ്ടതില്ല

∙അസുഖത്തിന്റെ രണ്ടാം സ്റ്റേജില്‍ ബാക്കി 75% വും നല്‍കുകയും പ്രീമിയം പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യും

∙കൂടാതെ പോളിസി തുകയുടെ 1% വീതം പ്രതിമാസം പെന്‍ഷനായി 120 മാസം ലഭിക്കുകയും ചെയ്യുന്നു.

health-ins4

∙പ്രതിമാസം ലഭിച്ച് കൊണ്ടിരിക്കുന്ന പെന്‍ഷന്‍ തുക രോഗി മരണപ്പെട്ടാലും നോമിനിക്ക് ലഭിച്ച് കൊണ്ടിരിക്കും

∙നിക്ഷേപങ്ങള്‍ക്ക് 80 ഡി പ്രകാരം ആദായനികുതി ഇളവ് ലഭിക്കും

LIC-2-

ഉദാഹരണം

ഒരു വ്യക്തിഏറ്റവും കുറഞ്ഞ പോളിസി തുകയായ 10 ലക്ഷത്തിന്റെ കാന്‍സര്‍ കവര്‍ പോളിസി എടുക്കുകയാണെങ്കിൽ ലഭിക്കുന്ന ആനുകൂല്യങ്ങള്‍

∙രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉടനെ 2.50,000 രൂപ ലഭിക്കുകയും തുടര്‍ന്ന് 3 വര്‍ഷ കാലത്തേക്ക് പ്രീമിയം ഒഴിവാക്കുകയും ചെയ്യുന്നു

∙അഥവാ രോഗം രണ്ടാം സ്‌റേറജിലെത്തിയാൽ ഉടനെ ബാക്കി തുക 75% അതായത് 7.5 ലക്ഷം രൂപ ലഭിക്കുകയും, പ്രീമിയം പൂര്‍ണമായും, ഒഴിവാക്കി കൊടുക്കുകയും ചെയ്യും. കൂടാതെ 10,000 രൂപ 10 വര്‍ഷത്തേക്ക് (120 മാസം) പെന്‍ഷനായി ലഭിക്കും.

∙രോഗിക്ക് എന്തെങ്കിലും സംഭവിച്ചാലും പെന്‍ഷന്‍ തുക 120 മാസം തികയുന്നത് വരെ നോമിനിക്ക് ലഭിച്ച് കൊണ്ടിരിക്കും.

English Summary:

Details-ofLICs Cancer Cover Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com