നിറയെ നേട്ടം നൽകി ഓഹരി വിപണി, ഇനി മുന്നേറ്റം എങ്ങനെയാകും?
Mail This Article
ഒരു സൗത്ത് ഇന്ത്യൻ ടൂർ. അതിനായി 25,000 രൂപയോളം സമാഹരിച്ചിരുന്നു കിരൺ (പേര് സാങ്കൽപികം). പക്ഷേ, ലോക്ഡൗൺ ഉണ്ടായതോടെ എല്ലാം തകിടം മറിഞ്ഞു. വീട്ടിൽ വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ നേരത്തേ എടുത്തിട്ടിരുന്ന ഡീമാറ്റ് അക്കൗണ്ടിൽ കൈയിലുള്ള പണം കൊണ്ട് ഓഹരി ഇടപാടു തുടങ്ങി. തുടക്കക്കാരനായതിനാൽ ലാർജ് ക്യാപ്പിൽ മാത്രമേ നിക്ഷേപമുള്ളൂ.
വില കൂടുമ്പോൾ വിറ്റു ലാഭമെടുക്കും. പക്ഷേ, പുറത്തിറങ്ങാത്തതിനാൽ പണത്തിനു കാര്യമായ ആവശ്യമില്ല. അതിനാൽ വീണ്ടും നിക്ഷേപിക്കും. അങ്ങനെ ഇക്കഴിഞ്ഞ നാലു മാസം കൊണ്ട് ഏറ്റവും മികച്ച അഞ്ച് ഓഹരികൾ അടങ്ങുന്ന ഒരു പോർട്ഫോളിയോ സ്വന്തമാക്കിക്കഴിഞ്ഞു ഈ യുവാവ്. അടുത്ത വർഷം മികച്ചൊരു വേൾഡ് ഡെസ്റ്റിനേഷനിലേക്കു മാതാപിതാക്കളുമായി ടൂർ പോകാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കിരൺ ഇപ്പോൾ.
അതെ, ലോകം മുഴുവൻ കൊറോണാ ഭീതിയിൽ വിറങ്ങലിച്ചു നിന്നപ്പോൾ, ബഹുഭൂരിപക്ഷവും വരുമാനം ഇല്ലാതെ വലഞ്ഞപ്പോൾ, ഓഹരി വിപണിയിൽ കിരണിനെപ്പോലുള്ള മിടുക്കന്മാർ പണം ഉണ്ടാക്കുകയായിരുന്നു.
ഓഹരി വിപണിയിൽ എന്താണ് സംഭവിച്ചത്?
പിന്നെ! ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞു തകർന്ന വിപണിയിലല്ലേ നേട്ടമുണ്ടാക്കുന്നത്! നിക്ഷേപകർക്കു നഷ്ടപ്പെട്ട കോടികളുടെ കണക്കുകൾ നമ്മൾക്കും അറിയാം എന്നാവും വിപണിയുമായി ബന്ധമില്ലാത്തവർ മനസ്സിൽ പറയുക. എന്നാൽ കൊറോണ ലോകത്തെ മുൾമുനയിൽ നിർത്തിയപ്പോൾ ഓഹരി വിപണിയിൽ എന്താണ് സംഭവിച്ചതെന്നു കിരണിനെ പോലെ കുറച്ചു പേരൊഴികെ ആരുമറിഞ്ഞില്ല. അല്ലെങ്കിൽ പേടിയോടെ മാറി നിന്നു.
കുതിച്ചുയരുന്ന കോവിഡ് കേസുകൾ, കുറയുന്ന ജിഡിപി, സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികൾ എന്നിങ്ങനെ ഒട്ടേറെ ആശങ്കകൾ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത ഒരു വർഷം ഇന്ത്യൻ വിപണിയിൽ എന്തെല്ലാം സംഭവിക്കും? പ്രതികൂല കാലത്തും വിപണിയുടെ സാധ്യതകൾ മനസിലാക്കി യുക്തിപൂർവം നിക്ഷേപിക്കുന്നതെങ്ങനെ എന്നറിയാൻ മനോരമ ഓൺലൈനും ധനകാര്യ സേവനരംഗത്തെ മുൻനിരക്കാരായ ജിയോജിത്തും ചേർന്ന് സംഘടിപ്പിക്കുന്ന 'Invest Safely in Difficult Times' എന്ന വെബിനാറിൽ പങ്കെടുക്കുക.
English Summary : How to Make Attractive Return from Shares