ADVERTISEMENT

മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമാർഗമാണ് സ്വർണം. എന്നാൽ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ സമീപിക്കുമ്പോൾ ആഭരണങ്ങള്‍ വാങ്ങുന്നതിനെക്കാൾ നേട്ടമാണ് ഗോൾഡ് ഇടിഎഫ്. 

  • പണിക്കൂലി, സൂക്ഷിച്ചുവയ്ക്കാനുള്ള ബുദ്ധിമുട്ട്, ജിഎസ്ടി എന്നിവ ഗോൾഡ് ഇടിഎഫിനില്ല.  
  •  സ്വർണാഭരണം വാങ്ങാൻ വലിയ തുക ആവശ്യമാണ്. എന്നാൽ ഗോൾഡ് ഇടിഎഫുകൾ ഒരു യൂണിറ്റ് മുതൽ വാങ്ങാം. 50–52 രൂപയാണ് നിലവിൽ എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ പ്രുഡൻഷ്യൽ തുടങ്ങിയവയുടെ ഗോൾഡ് ഇടിഎഫിന്‍റെ വില. 
  • സ്വർണം എന്നപോലെ  എളുപ്പത്തിൽ ഗോൾഡ് ഇടിഎഫ് പണയം വയ്ക്കാനാകില്ല എന്നത്  ഒരു പോരായ്മയാണ്. അതേസമയം ആവശ്യമുള്ളപ്പോൾ  വിപണിയിൽ വിറ്റ് പണമാക്കാനാകും.  
goldetf
നിലവിൽ ലഭ്യമായ ഗോൾഡ് ഇടിഎഫുകൾ

ഗോൾഡ് ഇടിഎഫോ ഗോൾഡ് മ്യൂച്വൽ ഫണ്ടോ   

ഗോൾഡ് ഇടിഎഫിനെക്കുറിച്ചു പറയുമ്പോൾ ഗോൾഡ് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചും കൂടി  മനസ്സിലാക്കണം. പ്രമുഖ ഗോൾഡ് ഫണ്ടുകളുടെ അസറ്റ് അലോക്കേഷൻ എടുത്തുനോക്കിയാൽ, അവയെല്ലാം അതാതു മ്യൂച്വൽ ഫണ്ട് കമ്പനികളുടെതന്നെ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്നവയാണെന്നു മനസ്സിലാക്കാം. മാത്രമല്ല, ഇടിഎഫുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന എക്സ്പെൻസ് റേഷ്യോയും എക്സിറ്റ് ലോഡുമാണ് ഗോൾഡ് ഫണ്ടുകൾക്ക്. ഉയർന്ന ലിക്വിഡിറ്റി മാത്രമാണ് മെച്ചം. 

കോയിൻ/ഗോൾഡ് ബാർ, ഡിജിറ്റൽ ഗോൾഡ്, സോവറിൻ ഗോൾഡ് ബോണ്ട് തുടങ്ങിയവയും നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണ്. സ്വർണത്തിന്‍റെ വിലവർധനവ്, 2.50 ശതമാനം പലിശ, മെച്യൂരിറ്റി കാലയളവിനുശേഷം (8 വർഷം) ലഭിക്കുന്ന നികുതിയിളവ് എന്നിവ നോക്കുമ്പോൾ സോവറിൻ ഗോൾഡ് ബോണ്ടാണ് കൂടുതൽ നേട്ടം നൽകുന്നത്.

സിൽവർ ഇടിഎഫ്

സ്വർണംപോലെതന്നെ വെള്ളിയിൽ നിക്ഷേപിക്കുന്ന സിൽവർ ഇടിഎഫുകളും ലഭ്യമാണ്. നിക്ഷേപ വൈവിധ്യവൽക്കരണം ആഗ്രഹിക്കുന്നവർക്ക് സ്വർണംപോലെതന്നെ പരിഗണിക്കാവുന്നവയാണ് സിൽവർ ഇടിഎഫുകൾ. നിലവിൽ രാജ്യത്തു ലഭ്യമായ സിൽവർ ഇടിഎഫുകളുടെ പട്ടിക കാണുക 

silver-etf

(ലേഖനം തയാറാക്കിയിരിക്കുന്നത് 2023 ഒക്ടോബർ 6 ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. മലയാള മനോരമ സമ്പാദ്യം സമ്പാദ്യം നവംബർ ലക്കം കവർ സ്റ്റോറിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചത്.  വിവരങ്ങൾ നൽകിയിരിക്കുന്നത് വാങ്ങൽ നിർദേശമായിട്ടല്ല. വിശദമായ പഠനത്തിനു ശേഷം മാത്രം നിക്ഷേപിക്കുക.)

English Summary:

Investment In Gold-Silver ETFs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com