ADVERTISEMENT

മണപ്പുറം ഫിനാന്‍സിന്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാൻസിന്റ്റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തിൽ ഉയർന്നു. 2020 ജൂണിന്‌ ശേഷം ഇൻട്രാഡേ വ്യാപാരത്തിൽ വന്ന ഏറ്റവും കൂടുതൽ നേട്ടമാണ് ഈ രണ്ടു ഓഹരികൾക്കും ഇന്നുണ്ടായത്. നിലവിലിപ്പോൾ മണപ്പുറം ഫിനാൻസ് ഓഹരിയൊന്നിന് 6.65 ശതമാനം ഉയർന്ന് 190 രൂപയിലും, മുത്തൂറ്റ് ഫിനാൻസിന് 4 ശതമാനത്തിലേറെ ഉയർന്ന്1392 രൂപയിലുമാണ് (11.23PM) വ്യാപാരം പുരോഗമിക്കുന്നത്.

ഐ ഐ എഫ് എൽ ഫിനാൻസിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണ് ഇവയുടെ രണ്ടിന്റെയും  ഓഹരി വിലകൾ ഉയർന്നത്. ഐ ഐ എഫ് എൽ ഫിനാൻസ് സ്വർണ വായ്പയിൽ വരുന്ന വീഴ്ചകൾ റിസർവ് ബാങ്ക് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് മണപ്പുറത്തിന്റെയും, മുത്തൂറ്റിന്റെയും ഓഹരികൾ ഉയരാൻ തുടങ്ങിയത്. ഈ ഓഹരികളുടെ വില മാത്രമല്ല വോളിയവും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ മണപ്പുറം ഓഹരികൾ 72 ശതമാനം ആദായം നൽകി. മുത്തൂറ്റാകട്ടെ 46 ശതമാനമാണ് ഒരു വർഷത്തിൽ ഉയർന്നത്.

English Summary:

Kerala Based Manappuram And Muthoot Finance Shares Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com