ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഗുരുതരരോഗം ബാധിച്ച് ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണോ നിങ്ങൾ ? സഹായത്തിനായി നമുക്ക് മുഖ്യമന്ത്രിയോട് അപേക്ഷിക്കാം. അദ്ദേഹത്തിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കും.

ആർക്കെല്ലാം ?

വൃക്ക, ഹൃദയം, കരൾ മാറ്റിവയ്ക്കൽ, കാൻസർ തുടങ്ങിയ മാരക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് അപേക്ഷിക്കാം. ഗുരുതരമായ അപകടങ്ങൾ സംഭവിച്ചവർക്കും മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹാത്തിനായി അപേക്ഷ നൽകാം. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം.

സഹായം ഒരു തവണ മാത്രം

ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ ചികിത്സാ സഹായം അനുവദിക്കൂ. എന്നാൽ കാൻസർ, വൃക്ക സംബന്ധമായ രോഗം എന്നിവ ബാധിച്ചവർക്ക് പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരിക്കൽ ധനസഹായം ലഭിച്ച് രണ്ടു വർഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് 3 ലക്ഷം രൂപ വരെയും അപകട മരണം സംഭവിച്ചവർക്ക് 1 ലക്ഷം രൂപ വരെയും സഹയധനം ലഭിക്കും. ചികിത്സാ ചെലവിന്റെ അടിസ്ഥാനത്തിലാണ് സഹായധനം അനുവദിക്കുന്നത്.

എങ്ങനെ അപേക്ഷിക്കണം ?

അപേക്ഷ cmo.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായോ അപേക്ഷാഫാറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം എം.എൽ.എ ഓഫീസ് വഴിയോ അപേക്ഷ നൽകാം

എന്തെല്ലാം രേഖകൾ?

ചികിത്സിക്കുന്ന ഡോക്ടറുടെ ആറു മാസത്തിൽ കവിയാത്ത മെഡിക്കൽ സർട്ടിഫിക്കറ്റ് (ഡോക്ടറുടെ പേര്, റജിസ്ട്രേഷൻ നമ്പർ, റൗണ്ട് സീൽ, തീയ്യതി എന്നീ കാര്യങ്ങൾ നിർബന്ധമായി ഉണ്ടായിരിക്കണം). ഇതിനു പുറമെ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻകാർഡ് തുടങ്ങിയവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. അപകട മരണം സംബന്ധിച്ച ധനസഹായത്തിന് എഫ്.ഐ.ആർ, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയിൽ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ എഴുതാൻ മറക്കരുത്.

English Summary : Chief Minister will Give Treatment Cost for Needy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com