ADVERTISEMENT

അമുലിന്റേത് ഉള്‍പ്പടെയുള്ള ചോക്ലേറ്റുകള്‍ക്ക് ഉടന്‍ വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ബീന്‍സിന്റെ വില ഗണ്യമായി വര്‍ധിച്ചതാണ് കാരണം. ഇന്ത്യയില്‍ ഒരു കിലോ കൊക്കോ ബീന്‍സിന്റെ വില ഏകദേശം 150-250 രൂപയില്‍ നിന്ന് 800 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വലിയ വിലവര്‍ധനയാണിതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. 

കൊക്കോ വിലയിലെ വര്‍ധനവ് ലോകമെമ്പാടും പ്രകടമാണ്. അതുകൊണ്ടുതന്നെ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നതിനോ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടെ വലുപ്പം കുറയ്ക്കുന്നതിനോ നോക്കുകയാണ്. 

ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ മാത്രമല്ല, ഐസ്‌ക്രീം നിര്‍മ്മാതാക്കളായ ബാസ്‌കിന്‍ റോബിന്‍സ്, സ്‌നാക്ക്‌സ് ബ്രാന്‍ഡായ കെല്ലനോക്ക എന്നിവയുള്‍പ്പെടെയുള്ള പാലുല്‍പ്പന്ന സ്ഥാപനങ്ങളും ഉയര്‍ന്ന കൊക്കോ വിലയുടെ ആഘാതത്തിലാണ്. 

ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) ഉടമസ്ഥതയിലുള്ള അമുല്‍, തങ്ങളുടെ ചോക്ലേറ്റുകള്‍ക്ക് 10-20% വിലവര്‍ധനവ് പരിഗണിക്കുന്നതായാണ് സൂചന.

English Summary:

Chocolate Prices may Go Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com