കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം, ഒപ്പം ഒട്ടേറെ ഓഫറുകളും! ഈ കാർഡ് കൈയിലെടുത്തോളു
Mail This Article
യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്.എന്നാല്‍ നമ്മുടെ യാത്രകള്‍ കുറഞ്ഞ ചെലവില്‍ പോകാന്‍ സാധിക്കുമെങ്കിലോ.. ഒപ്പം നിരവധി ഓഫറുകളും ലഭിച്ചാലോ...അതും ഡെബിറ്റ് കാര്‍ഡിലൂടെ..യാത്ര, വിനോദം, ഷോപ്പിങ് എന്നിവയ്ക്കെല്ലാം ഓഫറുകള്‍ ഒരുക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. ഇതിനായി ഈസ് മൈട്രിപ്പുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡ് ലഭ്യമാക്കി. ഒരു പൊതുമേഖലാ ബാങ്ക് പുറത്തിറക്കുന്ന ആദ്യത്തെ കോ-ബ്രാന്‍ഡഡ് ട്രാവല്‍ ഡെബിറ്റ് കാര്‍ഡാണിത്.
യാത്ര, ഹോട്ടല്‍ താമസം തുടങ്ങി ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ കോംപ്ലിമെന്ററി വാര്‍ഷിക അംഗത്വം വരെ ലഭിക്കും. ജനപ്രിയ ഇ-കൊമേഴ്സ് സൈറ്റുകളിലെ വൗച്ചറുകളും കിഴിവുകളുമൊ ട്രാവല്‍ ബുക്കിങുകളില്‍ മിനിമം ഓര്‍ഡര്‍ മൂല്യമില്ലാതെ തന്നെ ലഭിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വര്‍ഷം മുഴുവന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ദ്ദിഷ്ട ദിവസങ്ങള്‍ക്കായി കാത്തിരിക്കേണ്ടതില്ല.
1.പ്രധാന ആനുകൂല്യങ്ങള്‍
∙ യാത്രയ്ക്ക് കിഴിവുകള്‍
∙ആഭ്യന്തര, രാജ്യാന്തര വിമാന ബുക്കിങിന് 10% തല്‍ക്ഷണ കിഴിവുകള്‍
∙ആഭ്യന്തര, രാജ്യാന്തര ഹോട്ടല്‍ ബുക്കിങിന് 15% തല്‍ക്ഷണ കിഴിവ്
∙ബസ് ബുക്കിങിന് 10% തല്‍ക്ഷണ കിഴിവ്
∙എയര്‍പോര്‍ട്ട് യാത്ര / ഔട്ട് സ്റ്റേഷന് ക്യാബ് ബുക്കിങുകളില്‍ 10% തല്‍ക്ഷണ കിഴിവുകള്‍
2. എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്
∙കോംപ്ലിമെന്ററി ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് (പാദത്തില്‍ 2), രാജ്യാന്തര വിമാനത്താവള ലോഞ്ച് ആക്സസ് (പ്രതിവര്‍ഷം 2)
3. ഒടിടി സ്ട്രീമിങ് സേവനങ്ങള്‍
∙ആമസോണ്‍ പ്രൈം, സീ 5, സോണി ലിവ് എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി പ്രീമിയം വാര്‍ഷിക അംഗത്വം
∙12 മാസത്തെ ഗാന പ്ലസ് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷന്
4. ഇ കൊമേഴ്സ്
∙ജനപ്രിയ ബ്രാന്‍ഡുകളായ ബിഗ് ബാസ്കറ്റ്, ബ്ലിങ്കിറ്റ്, ഫ്ളിപ്കാര്‍ട്ട് എന്നിവയ്ക്കുള്ള വൗച്ചറുകള്‍
∙ഓരോ പാദത്തിലും ബുക്ക് മൈഷോ മൂവി അല്ലെങ്കില്‍ നോണ്‍-മൂവി ടിക്കറ്റുകള്‍ക്ക് 250 രൂപ കിഴിവ്
∙സൊമാറ്റോയിലും ആമസോണിലും എല്ലാ മാസവും തല്‍ക്ഷണ കിഴിവുകള്‍
5. അധിക ആനുകൂല്യങ്ങള്‍
∙50 ലക്ഷം രൂപ വരെ സമഗ്ര എയര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ
∙മിനിമം ഓര്‍ഡര്‍ മൂല്യം ഇല്ല; ട്രാവല്‍ വിഭാഗത്തില്‍ ഓരോ കാര്‍ഡ് ഉടമയ്ക്കും ഒരു ഉത്പ്പന്ന വിഭാഗത്തിന് പരമാവധി 2 ഇടപാടുകള്‍ നടത്താം.
6. കാര്‍ഡ് ലഭിക്കാന്‍
ബാങ്ക് ഓഫ് ബറോഡ ശാഖകള്‍, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ബറോഡ ഈസ് മൈട്രിപ്പ് ഡെബിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം. ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിക്കണം.