വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ തിരുവനന്തപുരം സ്വദേശിനിയും; ആർസിബിയിൽ കളിക്കും

Mail This Article
×
തിരുവനന്തപുരം∙ കേരള സീനിയർ വനിതാ ക്രിക്കറ്റ് ടീമിനെ ഒരു പതിറ്റാണ്ട് നയിച്ച ആഷ ശോഭനയും വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിലേക്ക്. കഴിഞ്ഞ ദിവസം നടന്ന താരലേലത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമാണ് അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് ഓൾറൗണ്ടറായ ആഷയെ സ്വന്തമാക്കിയത്.
നിലവിൽ പുതുച്ചേരി ടീമംഗമാണ് തിരുവനന്തപുരം സ്വദേശിനിയായ ആഷ. പേരൂർക്കട വഴയില വേറ്റിക്കോണം സ്വദേശിയായ ബി.ജോയിയുടെയും എസ്.ശോഭനയുടെയും മകളായ ആഷ ഹൈദരാബാദിൽ റെയിൽവേ ഉദ്യോഗസ്ഥയാണ്.
English Summary: Asha Shobhana joins to women's premier league cricket
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.