ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ധാക്ക∙ ഏകദിന ലോകകപ്പിന് മൂന്നു മാസം മാത്രം ബാക്കി നിൽക്കെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് തമീം ഇക്ബാൽ. ബംഗ്ലദേശ് ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് തമീം ഇക്ബാൽ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കഴിഞ്ഞ ദിവസം ബംഗ്ലദേശ് പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണു വിരമിക്കൽ പ്രഖ്യാപനം വന്നത്. ഇതോടെ ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനു പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. വാർത്താ സമ്മേളനത്തിൽ വൈകാരികമായാണ് തമീം ഇക്ബാൽ വിരമിക്കൽ പ്രഖ്യാപിച്ചത്.

തീരുമാനം അറിയിച്ചതിനു പിന്നാലെ താരം മാധ്യമങ്ങൾക്കു മുന്നിൽ കണ്ണീരൊഴുക്കി. 34 വയസ്സുകാരനായ തമീം കഴിഞ്ഞ വർഷം ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഷാക്കിബ് അൽ ഹസനോ, ലിറ്റൻ ദാസോ ബംഗ്ലദേശിനെ നയിക്കുമെന്നാണു വിവരം. കഴിഞ്ഞ ഏപ്രിലിൽ അയർലൻഡിനെതിരെയായിരുന്നു താരം അവസാന ടെസ്റ്റ് കളിച്ചത്.

2007ലാണ് ഏകദിന ക്രിക്കറ്റിൽ താരം അരങ്ങേറ്റം കുറിച്ചത്. വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലദേശ് ചരിത്ര ജയം സ്വന്തമാക്കിയ കളിയാണിത്. ഈ മത്സരത്തിൽ തമീം ഇക്ബാൽ അർധ സെഞ്ചറി നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ ബംഗ്ലദേശിനായി കൂടുതൽ റൺസും (8313) സെഞ്ചുറികളും (14) നേടിയ താരമാണ്. ടെസ്റ്റിൽ‌ 10 സെഞ്ചറികളും 31 അർധ സെഞ്ചറികളുമടക്കം 5000 റൺസ് പൂർത്തിയാക്കിയിട്ടുണ്ട്. ട്വന്റി20യിൽ 1758 റൺസെടുത്തു. ഐപിഎ‍ൽ ക്രിക്കറ്റിൽ പുണെ വാരിയേഴ്സ് ടീമിൽ കളിച്ചിട്ടുണ്ട്.

English Summary: Tamim Iqbal, Bangladesh ODI Captain, Announces Retirement

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com