ADVERTISEMENT

കണ്ണൂർ ∙ ജീവിതത്തിന്റെ ട്രാക്കിൽ ഒളിംപ്യൻ ടിന്റു ലൂക്കയുടെ കൈപിടിക്കാൻ അനൂപ് ജോസഫ് എത്തുന്നു. പി.ടി.ഉഷയുടെ പ്രിയപ്പെട്ട ശിഷ്യയായി മലയാളി മനസ്സിലേക്ക് ഓടിക്കയറിയ കണ്ണൂരിന്റെ സ്വന്തം ടിന്റുവിന്റെ മനസ്സ് കീഴടക്കിയ അനൂപ് കായിക പരിശീലകനാണ്. 

ടിന്റുവിന്റെ വിവാഹ വാർത്ത നാടറിഞ്ഞ സ്കൂൾ കായികമേള വേദിയിൽ അനൂപിലൂടെ മറ്റൊരു സന്തോഷ വാർത്തയുമെത്തി: സീനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ റെക്കോർഡോടെ സ്വർണം നേടിയ എറണാകുളം സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലെ ടി.ജെ.ജോസഫ്, അനൂപിന്റെ ശിഷ്യനാണ്.

ദൈവനിശ്ചയം: ടിന്റു

ഞങ്ങൾ തമ്മിൽ മുൻപരിചയമില്ല. വിവാഹ വെബ്സൈറ്റ് വഴിയാണ് ആലോചന വന്നത്. ജീവിത പങ്കാളി കായികമേഖലയിൽ നിന്നായിരിക്കുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. 

 പക്ഷേ, ഒടുവിൽ അതു സംഭവിച്ചു. ആലോചന ഒരു പരിശീലകന്റേതാണെന്ന് അറിഞ്ഞപ്പോൾ അതിശയിച്ചുപോയി. ഞാനിങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടേയില്ല. 

ഉഷ സ്കൂളിനു പുറത്ത് എനിക്ക് അധികംപേരെ പരിചയമില്ലായിരുന്നു. കൂട്ടുകാരോടു ചോദിച്ചപ്പോൾ എല്ലാവർക്കും നല്ല അഭിപ്രായം മാത്രം. 

‍മുൻപരിചയമില്ല: അനൂപ്

ഞങ്ങൾ ഒരേ നാട്ടുകാരാണ്. ടിന്റു വളരെ പ്രശസ്തയുമാണ്. എന്നിട്ടും വിവാഹാലോചനയ്ക്കിടെയാണ് ഞങ്ങൾ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. 

  കഴിഞ്ഞ 3 വർഷമായി എറണാകുളത്ത് സ്പോർട്സ് കൗൺസിലിന്റെ പരിശീലകനാണു ഞാൻ. എന്റെ 5 കുട്ടികൾ കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. 

 സംസാരിക്കുമ്പോൾ ഞങ്ങൾക്കിടയിൽ കൂടുതലും കടന്നുവരുന്നത് സ്പോർട്സാണ്. ഒരുമിച്ചു ജീവിക്കുമ്പോഴും സ്പോർട്സിനു തന്നെയായിരിക്കും കൂടുതൽ പ്രാധാന്യം.

റെയിൽവേയുടെ സേലം ഡിവിഷനിൽ ഓഫിസറാണു ടിന്റു. കണ്ണൂർ ഇരിട്ടി വാളത്തോട്ടെ ലൂക്കയുടെയും ലിസിയുടെയും മകൾ. ഇരിട്ടി എടൂർ ചിറ്റേട്ട് ജോസഫിന്റെയും റോസമ്മയുടെയും മകനാണ് അനൂപ്. ജനുവരി 11ന് എടൂരിലാണു വിവാഹം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com