നീന്തൽ: വേദാന്ത് മാധവന് സ്വർണം

Mail This Article
×
ചെന്നൈ ∙ ഇന്ത്യൻ യുവ നീന്തൽ താരവും നടൻ മാധവന്റെ മകനുമായ വേദാന്ത് മാധവന് ഡാനിഷ് ഓപ്പൺ നീന്തൽ പരമ്പരയിൽ സ്വർണം. കോപ്പൻഹേഗനിൽ നടക്കുന്ന മൽസരത്തിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി നേടിയതിനു പിന്നാലെയാണു 800 മീറ്റർ ഫ്രീസ്റ്റൈലിൽ വേദാന്ത് സ്വർണം നേടിയത്. 08:17.28 മിനിറ്റിൽ വേദാന്ത് ഫിനിഷ് ലൈൻ കടന്നു. ചെറുപ്പം മുതലേ നീന്തൽ അഭ്യസിക്കുന്ന പതിനാറുകാരൻ ഒട്ടേറെ രാജ്യാന്തര നീന്തൽ മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
English Summary: R Madhavan's Son Vedant Wins Seven Medals At Swimming Championship Held In Bengaluru
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.