ലെഹങ്കയിൽ അതിസുന്ദരി ; ഫാഷൻ ലോകത്തിന്റെ മനംകവർന്ന് മാധുരി ദീക്ഷിത്

Mail This Article
ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്തിന് ഫാഷനിസ്റ്റകൾക്കിടയിലുള്ള പ്രീതി ഓരോ ദിവസം കൂടുകയാണ്. ആരും നോക്കി നിന്നു പോകുന്നവിധം അതിമനോഹരമായ വസ്ത്രധാരണത്തിലൂടെയാണ് മാധുരി ആരാധകരെ സൃഷ്ടിക്കുന്നത്. ഇളം പച്ച നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള മാധുരിയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ക്കുകയാണ്.

ഫ്ലോറല്‍ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നതാണ് ഈ ലെഹങ്ക. ടാസിൽ ഡീറ്റൈൽസും ‘V’ ആകൃതിയുള്ള നെക്‌ലൈനുമുള്ള ബാക്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.
മരതക നെക്‌ലേസും അനുയോജ്യമായ കമ്മലുകളും മോതിരവുമാണ് ആക്സസറൈസ് ചെയ്തത്. സ്മോക്കി ഐ ഷാഡോയും മസ്കാരയും ഇളം നിറത്തിലുള്ള ലിപ് ഷെയ്ഡും ലുക്കിനെ മനോഹരമാക്കുന്നു.
English Summary : Madhuri Dixit shines in green embroidered lehenga