ഹെയർ ട്രാൻസ്പ്ലാന്റുകള്‍ മൂന്നു വിധം; വേദന കുറഞ്ഞത് ഏത് ?
Mail This Article
ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ എവിടെ ചെയ്യും?. ഏതാണ് മികച്ച സ്ഥലം. ഈയൊരു ആശയക്കുഴപ്പത്തിലൂടെ കടന്നു പോകുന്നവർ നിരവധിയുണ്ട്. എന്നാല്‍ ഈ ചോദ്യത്തേക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട് എന്നതാണ് സത്യം. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിങ് എന്ന അത്യന്തം സൂക്ഷ്മമായ ശസ്ത്രക്രിയ എങ്ങനെയാണ് ചെയ്യുന്നത്, ആരാണ് ചെയ്യുന്നത്, ഏത് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് തുടങ്ങി അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങളുണ്ട്. ഒരാളുടെ മുഖഛായതന്നെ മാറ്റുന്ന ശസ്ത്രക്രിയ ആയതിനാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിനെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കണം.
∙ സ്ട്രിപ് രീതി
ഇന്ത്യയിലെ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് ദശകങ്ങള്‍ സംഭവ ബഹുലമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ ചെയ്യുന്ന ഏതാനും പ്ലാസ്റ്റിക് സര്‍ജന്മാര്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഫോളിക്കുലര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്റ്(FUT) അഥവാ സ്ട്രിപ്പ് മെതേഡ് എന്നറിയപ്പെടുന്ന അത്യന്തം വേദനാജനകമായ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ രീതിയേ അന്ന് നിലവിലുണ്ടായിരുന്നുള്ളൂ. തലയുടെ പിന്നില്‍ നിന്നും നീളന്‍ സ്ട്രിപ്പുകള്‍ ആയി ശിരോചർമം അടര്‍ത്തിയെടുത്ത് അവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹെയര്‍ ഫോളിക്കിളുകളാണ് ഇംപ്ലാന്‍റേഷന് ഉപയോഗിച്ചിരുന്നത്. ഫോളിക്കിളുകള്‍ വേര്‍തിരിച്ചശേഷം തലയില്‍ മുടിയില്ലാത്ത ഭാഗത്ത് വിടവുകളുണ്ടാക്കി ഫോര്‍സെപ്സ് ഉപയോഗിച്ച് അവ നട്ടുപിടിപ്പിക്കും. ശിരോചർമം അടര്‍ത്തിയെടുക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകളിൽ തുന്നലിടും. തലയുടെ പിന്നില്‍ പലഭാഗത്തും മുറിവടയാളങ്ങള്‍ അവശേഷിക്കും എന്നതാണ് ഇതിലെ പ്രധാന പോരായ്മ. ഹെയര്‍ ഫോളിക്കിളുകള്‍ എടുക്കുന്നതും നട്ടുപിടിപ്പിക്കുന്നതും മനുഷ്യർ നേരിട്ട് ചെയ്യുന്നതിനാൽ അവയുടെ അതിജീവനശേഷിയും കുറവായിരിക്കും. ഇതുകൊണ്ട് മുടിയുടെ ആംഗിളും ഡയറക്‌ഷനും നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ പലപ്പോഴും സ്വഭാവികമായ ലുക്ക് ലഭിക്കില്ല. മുറിവുകള്‍ സുഖപ്പെടാനുള്ള കാലയളവും വളരെ നീണ്ടതാണ്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടി വരും. ടെക്നീഷ്യന്മാരും നഴ്സുമാരും ചെയ്തിരുന്ന ഈ ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാരുടെ റോള്‍ പരിമിതമായിരുന്നു.
∙ ഫോളിക്കുലര്‍ യൂണിറ്റ് എക്സ്ട്രാക്ഷന്‍
ഫോളിക്കുലര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്‍റിന്‍റെ പുതിയ രൂപമാണ് ഫോളിക്കുലര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍(FUE). ഡോണര്‍ ഏരിയയില്‍ നിന്ന് സ്ട്രിപ്പായി ശിരോചർമം എടുക്കുന്നതിന് പകരം യന്ത്രവത്കൃത പഞ്ചുപയോഗിച്ച് ഓരോ ഫോളിക്കിളായി അവയെ വേര്‍തിരിച്ചെടുക്കുന്ന രീതിയാണ് ഇത്. എന്നാല്‍ ഇതിലും എഫ്‌യുടിക്ക് സമാനമായ രീതിയില്‍ കത്തി ഉപയോഗിച്ച് തലയില്‍ വിടവുണ്ടാക്കി അതിലേക്ക് ഫോര്‍സെപ്സ് ഉപയോഗിച്ച് ഫോളിക്കിളുകള്‍ ഇംപ്ലാന്‍റ് ചെയ്യുകയാണ് ചെയ്തിരുന്നത്.
സ്ട്രിപ് രീതിയെ അപേക്ഷിച്ച് വേദന കുറവാണെന്നതും സ്ഥിരമായ മുറിവുകള്‍ അവശേഷിപ്പിക്കില്ലെന്നതുമാണ് എഫ്‌യുഇ രീതിയുടെ മെച്ചം. സുഖപ്പെടാനുള്ള കാലയളവും ഇത് ഹ്രസ്വമാക്കി. എന്നാല്‍ യന്ത്രവത്കൃത പഞ്ചുകള്‍ മൂര്‍ച്ച കുറഞ്ഞതായതിനാലും സാധാരണ ഫോളിക്കിളുകളുടെ വ്യാസത്തെക്കാള്‍ വലിയ തുളകള്‍ ഉണ്ടാക്കുമെന്നതിനാലും ചെറിയ മുറിവുകള്‍ ഈ രീതിയിലും ഒഴിച്ചു കൂടാനാകില്ല. യന്ത്രവത്കൃത എക്സ്ട്രാക്റ്ററിൽ നിന്നുണ്ടാകുന്ന ചൂടിനാൽ ശേഖരിച്ചു വച്ച ഫോളിക്കിളുകൾ നാശിക്കാനും സാധ്യതയുണ്ട്. ചുരുണ്ട മുടി ശേഖരിക്കാനും ഇതുപയോഗിക്കുമ്പോൾ ബുദ്ധിമുട്ടാണ്. എഫ്‌യുടി രീതിയില്‍ എന്നത് പോലെ ഈ സങ്കേതത്തിലും മുടിയുടെ ആംഗിളോ ഡെപ്തോ ഡയറക്‌ഷനോ നിയന്ത്രിക്കാന്‍ സാധിക്കില്ല. സ്വാഭാവികമായ ലുക്ക് അതിനാല്‍ എഫ്‌യുഇക്കും ഉറപ്പ് നല്‍കാനാകില്ല. ഫോളിക്കിളുകള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള വിടവുകള്‍ ഉണ്ടാക്കുന്നു എന്നതില്‍ കവിഞ്ഞുള്ള റോള്‍ ഈ രീതിയിലും സാധാരണ ഗതിയില്‍ ഡോക്ടര്‍മാര്‍ക്കില്ല. ശസ്ത്രക്രിയ നടത്തുന്നത് മുക്കാല്‍ പങ്കും ടെക്നീഷ്യന്മാരും നഴ്സുമാരുമാകും.
∙ ഡിഎച്ച്ഐ ഏറ്റവും പുതിയ രീതി
ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷനിലെ ഏറ്റവും പുതിയതും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായ രീതിയാണ് ഡിഎച്ച്ഐ അഥവാ ഡയറക്ട് ഹെയര്‍ ഇംപ്ലാന്‍റേഷന്‍. ഗ്രീസിലെ ഡിഎച്ച്ഐ ഗ്രൂപ്പ് 10 വര്‍ഷം മുന്‍പാണ് ഈ സങ്കേതം വികസിപ്പിച്ചത്.
പ്രത്യേകമായി രൂപകല്‍പന ചെയ്ത, ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന, 1 മില്ലിമീറ്ററില്‍ താഴെ വ്യാസമുള്ള ഉപകരണം കൊണ്ടാണ് ഇതില്‍ ഫോളിക്കിളുകള്‍ ശേഖരിക്കുന്നത്. ഇതിനുശേഷം ഫോളിക്കിളുകൾ ഒരു പ്രത്യേക താപനിലയില്‍ പ്രത്യേകം തയാര്‍ ചെയ്ത ലായനിയില്‍ സൂക്ഷിക്കുന്നതിനാല്‍ അവ വേര്‍തിരിഞ്ഞോ മുറിഞ്ഞോ പോകാതെ സംരക്ഷിക്കാനാകുന്നു. പേറ്റന്‍റ് ചെയ്യപ്പെട്ട ഡിഎച്ച്ഐ ഇംപ്ലാന്റർ ഉപയോഗിച്ച് തലയില്‍ ആവശ്യമുള്ളിടത്ത് നേരിട്ട് ഫോളിക്കിളുകള്‍ ഒറ്റ ഘട്ടമായി നട്ടു പിടിപ്പിക്കാം. അതിനായി നേരത്തെ ശിരോചർമത്തിൽ വിടവ് ഉണ്ടാക്കേണ്ട ആവശ്യമില്ല. ഡിഎച്ച്ഐ ഇംപ്ലാന്‍റര്‍ കൃത്യമായ ആംഗിളിലും ഡെപ്തിലും ഡയറക്‌ഷനിലും ഫോളിക്കിളുകള്‍ വച്ചു പിടിപ്പിക്കുന്നതിനാല്‍ മുടിക്ക് സ്വാഭാവിക ലുക്ക് ലഭിക്കുന്നു. വിദഗ്ധനായ ഒരു ഡോക്ടറാണ് ഈ പ്രക്രിയ ആദ്യാവസാനം നടപ്പാക്കുന്നത്. ഡിഎച്ച്ഐ ക്ലിനിക്കുകളില്‍ മാത്രമാണ് ഡിഎച്ച്ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തുന്നത്. ഇന്ത്യയില്‍ 14 ഉം 45 രാജ്യങ്ങളിലായി 75ഉം ക്ലിനിക്കുകളാണ് ഡിഎച്ച്ഐക്ക് ഉള്ളത്.
വിപണിയില്‍ എഫ്‌യുഇ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഹെയര്‍ ഇംപ്ലാന്‍റേഷന്‍ നടത്തുന്ന നിരവധി പേരുണ്ടാകും. അതിനാൽ തന്നെ എവിടെയാണ് ഹെയര്‍ ഇംപ്ലാന്‍റേഷനായി പോകേണ്ടത് എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. എല്ലാ ക്ലിനിക്കും എല്ലാ ഡോക്ടര്‍മാരും ഏറ്റവും മികച്ച ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് തന്നെയാകും വാഗ്ദാനം ചെയ്യുക. ഇതിനാല്‍ ആശയക്കുഴപ്പത്തിലാകുന്നവർ ഒടുവില്‍ വിലക്കുറവ് മാനദണ്ഡമായി സ്വീകരിക്കുന്നു. ഇതിന്‍റെ ഫലമായി മോശം ഫലം നല്‍കുന്നതും സുരക്ഷതത്വമില്ലാത്തതും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതുമായ നിലവാരം കുറഞ്ഞ ക്ലിനിക്കുകളിലേക്ക് എത്തുന്നു.
ഇതിനാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നവര്‍ ചില ചോദ്യങ്ങള്‍ മുന്നോട്ടു വയ്ക്കേണ്ടതുണ്ട്. ഇവയ്ക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചാല്‍ മാത്രമേ ഒരു പ്രത്യേക ക്ലിനിക്കിലേക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിനായി പോകാവൂ. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ക്ലിനിക്ക് തിരഞ്ഞെടുക്കും മുന്‍പ് അവരോട് നിര്‍ബന്ധമായും ചോദിക്കേണ്ട ഏഴു ചോദ്യങ്ങള്‍ ഇവയാണ്
1. ആരാണ് ശസ്ത്രക്രിയ നടത്തുന്നത് ? ഡോക്ടറോ അതോ ഏതെങ്കിലും അസിസ്റ്റന്റോ?
2. ഡോക്ടര്‍ ആവശ്യത്തിന് പരിശീലനം നേടി സര്‍ട്ടിഫൈ ചെയ്യപ്പെട്ടിട്ടുള്ള ആളാണോ?
3. ക്ലിനിക്കിന്‍റെയും ഡോക്ടറുടെയും പരിചയസമ്പത്ത് എത്രയാണ്?
4. ക്ലിനിക്ക് സാങ്കേതികമായി സജ്ജവും ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ശരിയായ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതുമാണോ?
5. എന്തു തരം രോഗനിർണയ സംവിധാനമാണ് ക്ലിനിക്കിലുള്ളത്?
6. ക്ലിനിക്കിലെ ഹെയര്‍ ട്രാന്‍പ്ലാന്‍റേഷന്‍ ഫലങ്ങള്‍ മറ്റുള്ളവയുടേതുമായി താരതമ്യം ചെയ്യുക.
7. നിങ്ങള്‍ എങ്ങനെയാണ് ഒരു ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ക്ലിനിക്ക് തിരഞ്ഞെടുക്കുക?
ശരിയായി ചെയ്തില്ലെങ്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ശസ്ത്രക്രിയകള്‍ സങ്കീർണമായ പ്രശ്നങ്ങളിലേക്കു നയിക്കാം.
ഡിഎച്ച്ഐയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കൺസൽട്ടേഷൻ ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ