ADVERTISEMENT

നഖസംരക്ഷണത്തിന് ബ്യൂട്ടി കെയറില്‍ വലിയ പ്രാധാന്യമുണ്ട്. എന്നാൽ പലരും അക്കാര്യം മനസ്സിലാക്കുന്നില്ല. നഖങ്ങളിലും നമ്മുടെ വ്യക്തിത്വം പ്രതിഫലിക്കുന്നുണ്ട് എന്ന് അറിയും. അല്‍പമൊന്നു ശ്രദ്ധിച്ചാൽ സുന്ദരവും ആരോഗ്യകരവുമായ നഖങ്ങൾ സ്വന്തമാക്കാം. അതിനായി ചില കാര്യങ്ങൾ ഇതാ.

 

∙ ഓയിൽ

 

ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ നെയിൽ കെയർ റുട്ടീനിന്റെ ഭാഗമാക്കാം. നഖത്തിൽ ഒരു തുള്ളി ഓയിൽ പുരട്ടി മസാജ് ചെയ്യാം. നഖത്തിന് ചുറ്റുമുള്ള തൊലിയിലും മസാജ് ചെയ്യുന്നത് നല്ലതാണ്. നഖത്തിന് തിളക്കം ലഭിക്കാൻ ഇത് സഹായിക്കും.

 

∙  മാനിക്യൂർ

 

കൈകൾ മാനിക്യൂർ ചെയ്യാം. നഖങ്ങൾ വൃത്തിയും ആരോഗ്യവുമുള്ളതാക്കി വയ്ക്കാൻ ഇത് സഹായിക്കുന്നു.  നഖം ഒരുപാട് വളർത്തുന്നതിലും നല്ലത് കൃത്യമായി വെട്ടി വൃത്തിയോടെ സൂക്ഷിക്കുന്നതാണ്. 

 

∙ ടോക്സിക് ഫ്രീ ഉത്പന്നങ്ങൾ

 

നെയിൽ കെയർ പ്രൊഡക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം. മാർക്കറ്റിലെ വ്യാജൻമാരെ ഒഴിവാക്കിയും ഉത്പന്നത്തിൽ നഖത്തിന് ദോഷകരമാകുന്ന ഘടകങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയും ഉത്പന്നങ്ങൾ വാങ്ങുക.

 

∙ കയ്യുറ ധരിക്കാം

 

വീട്ടിൽ പലതരത്തിലുള്ള ക്ലീനിങ് ജോലികൾ ചെയ്യുന്നവരാണ് നമ്മൾ. ക്ലീനിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ കൂടുതലും ആൽക്കഹോളിന്റെ സാന്നിധ്യമുള്ളവയാണ്. ഇവ കയ്യിലെ ചർമത്തിനും നഖത്തിനും പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ ആൽക്കഹോൾ ഇല്ലാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ കയ്യുറകൾ ധരിക്കുകയോ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com