ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സൗന്ദര്യ സംരക്ഷണം എന്നത് പലർക്കും തലവേദനയാണ്.  സൗന്ദര്യ സംരക്ഷണത്തിനുള്ള ലഭിച്ച ഒരു മികച്ച വസ്തുവാണ് മുട്ടാണി മിൾട്ടി. മുഖ ചർമത്തിലുള്ള അഴുക്ക് വലിച്ചെടുത്ത് മുഖത്തെ ഭംഗിയായി സൂക്ഷിക്കാൻ മുൾട്ടാനി മിട്ടിക്കാകും. വരണ്ട ചർമമുള്ളവർക്ക് സാധാരണഗതിയിൽ മുൾട്ടാനി മിട്ടി മുഖത്ത് പുരട്ടിയാൽ ചർമം വലിയുന്നതിന് കാരണമാകും. എന്നാൽ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മുള്‍ട്ടാണി മിട്ടി വരണ്ട ചര്‍മമുള്ളവര്‍ക്കും ഉപയോഗിക്കാം. മുഖത്തിന് ജലാംശം നല്‍കാന്‍ കഴിയുന്ന വസ്തുക്കളും മുൾട്ടാണി മിട്ടിയ്ക്കൊപ്പം ഉപയോഗിക്കുക എന്നതാണ് ഈ പൊടിക്കൈ. ഇങ്ങനെ മുള്‍ട്ടാണി മിട്ടിക്കൊപ്പം ചേര്‍ക്കാനാവുന്ന വസ്തുക്കളും ഉപയോഗക്രമവും ഇതാ. 

മുള്‍ട്ടാണി മിട്ടിയും തേനും
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, മുന്നോ നാലോ മുന്തിരി 

തേനിലുള്ള ഈര്‍പ്പവും ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും ചർമം വരളുന്നതു തടയാനും സംരക്ഷണം നൽകാനും കഴിവുള്ളതാണ്. ഇത് മുള്‍ട്ടാണി മിട്ടി മുഖത്തെ ഈര്‍പ്പം വലിച്ചെടുക്കുന്നത് തടയുന്നു. മുന്തിരി എണ്ണമയും നിലനിർത്താൻ സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം : ആദ്യം മുന്തിരി ചതയ്ക്കുക. പിന്നീട് ഇതിലേക്ക് മുള്‍ട്ടാണി മിട്ടിയും തേനും ചേര്‍ത്ത് കുഴയ്ക്കുക. കുഴമ്പ് പരുവത്തിലാകുമ്പോൾ മുഖത്ത് പുരട്ടുക. ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ മതിയാകും.

മുള്‍ട്ടാണി മിട്ടിയും തൈരും
ഒരു ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ തൈര്

തേനില്‍ എന്ന പോലെ തൈരിലും ആന്റീ ബാക്ടീരിയല്‍ ഘടകങ്ങളും ഈര്‍പ്പവും ഉണ്ട്. ഇത് മുഖചര്‍മത്തിലെ ഈര്‍പ്പം മുള്‍ട്ടാണി മിട്ടി വലിച്ചെടുക്കുന്നത് ഒരു പരിധി വരെ തടയുന്നു.

ഉപയോഗിക്കേണ്ട വിധം : രണ്ടും തുല്യ അളവില്‍ എടുത്ത് കുഴയ്ക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കാത്തിരിക്കുക. ഫാനിടുകയോ വീശുകയോ ചെയ്യാതെ സ്വാഭാവികമായി ഉണങ്ങാന്‍  അനുവദിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക.

മുള്‍ട്ടാണി മിട്ടിയും തക്കാളിയും
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, അര ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, അര ടേബിള്‍ സ്പൂണ്‍ തക്കാളി ചാറ്.

മുള്‍ട്ടാണി മിട്ടിയെ പോലെ ത്വക്കിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് തക്കാളിയും നാരങ്ങയും. അതേസമയം ഇവ മുഖത്തിലെ സ്വാഭാവിക എണ്ണമയം നിലനിർത്തും. ഇത് ചർമം വരണ്ടു പോകാതെ സംരക്ഷിക്കും.

ഉപയോഗിക്കേണ്ട വിധം : മൂന്നും ചേര്‍ത്ത് കുഴച്ച് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. 30 മിനിറ്റ് വരെ  മുഖത്ത് സൂക്ഷിക്കണം. അതിനുശേഷം പച്ചവെള്ളത്തില്‍ കഴുകി കളയുക.

മുള്‍ട്ടാണി മിട്ടിയും വെള്ളരിക്കയും
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, കുഴമ്പ് പരിവത്തിലാക്കാന്‍ ആവശ്യമുള്ള വെള്ളരിക്കാ നീര്

മുഖം വരളുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍മാഗണ് വെള്ളരിക്ക. മുള്‍ട്ടാണി മിട്ടി ഈര്‍പ്പം വലിച്ചെടുക്കുന്നത് തടയാന്‍  വെള്ളരിക്കയ്ക്ക് കഴിയും

ഉപയോഗിക്കേണ്ട വിധം : ഒരു വെള്ളരിക്കയുടെ പകുതി ഉപയോഗിക്കാം. വെള്ളരിക്ക അരിഞ്ഞശേഷം അതില്‍ നിന്നു നീരെടുക്കുക. മുള്‍ട്ടാണി മിട്ടി ചേർത്തു കുഴമ്പുപോലെ ആക്കണം. വെള്ളരിക്കാ നീര് കുറഞ്ഞു പോയാൽ ആവശ്യത്തിനു തേൻ ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഇരുപത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

English Summary:

Unlock the Secret to Glowing Skin

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com