ഹോളി ആഘോഷമൊരുക്കി ഇഷ അംബാനി; നിറങ്ങളിൽ നീരാടി പ്രിയങ്കയും നിക്കും

Mail This Article
ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും സംഘടിപ്പിച്ച ഹോളി ആഘോഷത്തിൽ പങ്കെടുത്ത് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനസും. ഹോളിയ്ക്ക് 5 ദിവസം മുന്‍പ്, മാര്‍ച്ച് 6ന് വൈകിട്ട് ആയിരുന്നു മുംബൈയിലെ വസതിയിൽ ആഘോഷം അരങ്ങേറിയത്. ഇഷയുടെ ക്ഷണം സ്വീകരിച്ച് അടുത്ത സുഹൃത്തു കൂടിയായ പ്രിയങ്കയും ഭർത്താവ് നിക്കും എത്തുകയായിരുന്നു.
ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ നിക് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ‘‘എന്റെ ആദ്യ ഹോളി (അഞ്ച് ദിവസം മുൻപ്). എന്റെ രണ്ടാമത്തെ വീടായ ഇന്ത്യയിൽ ഈ ആളുകൾക്കൊപ്പം ആഘോഷിക്കുന്നത് വളരെ രസകരമാണ്’’ – സന്തോഷം പങ്കുവച്ച് നിക് കുറിച്ചു.
അബുജാനി സന്ദീപ്കോസ്‌ല ഡിസൈൻ െചയ്ത പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളാണ് നിക്കും പ്രിയങ്കയും ധരിച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഇവരുടെ വസ്ത്രങ്ങളിൽ പല നിറത്തിള്ള എബ്രോയട്രികളും ഉണ്ട്.
വിക്കി കൗശൽ, കത്രീന കൈഫ് എന്നീ ബോളിവുഡ് താരങ്ങളും ആഘോഷത്തിൽ പങ്കെടത്തിരുന്നു. നിക് പങ്കുവച്ച് ചിത്രങ്ങളിലും വിഡിയോയിലും ഇവരെയും കാണാം.
അംബാനി കുടുംബത്തിന്റെയും പിരാമൽ കുടുംബത്തിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. വമ്പൻ ആഘോഷമാണ് ഇവിടെ ഒരുക്കിയത്.
English Summary : Nick and Priyanka at Isha Ambani holi celebration