കല്യാണം വിളിക്കാൻ ‘മുൻഷി’ ; ശ്രദ്ധേയമായി സേവ് ദ് ഡേറ്റ്

Mail This Article
വാര്‍ത്താധിഷ്ഠിത പരിപാടിയായ മുൻഷിയുടെ മാതൃകയിൽ ഒരുക്കിയ സേവ് ദ് ഡേറ്റ് ശ്രദ്ധേയമാകുന്നു. രതീഷ്–കാവ്യ ദമ്പതികളുടെ വിവാഹത്തിനാണ് വ്യത്യസ്തമായ ഈ സേവ് ദ് ഡേറ്റ്.
സമകാലിക വിഷയം പോലെ രതീഷിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇവിടെ. മുൻഷിയിലെ കഥാപാത്രങ്ങളെ അനുകരിച്ച് കഥാപാത്രങ്ങള്‍ രതീഷിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുന്നു. ഒടുവിൽ എന്താണ് രതീഷിനെക്കുറിച്ച് ഇപ്പോൾ പറയാൻ കാരണമെന്നു ചോദിക്കുമ്പോഴാണ് വിവാഹവിശേഷം അറിയിക്കുന്നത്. ‘കല്യാണമാല കനകമാല, കാണുന്നോർക്ക് അത് ഇമ്പമാല’ എന്ന മുൻഷിയുടെ പഴഞ്ചൊല്ലും കൂടിച്ചേരുമ്പോൾ ഈ സേവ് ദ് ഡേറ്റ് പൂർണമാകുന്നു.
ഡിസംബർ 29ന് ആയിരുന്നു ഇവരുടെ വിവാഹം. പ്രൈംലൈൻസ് ഫൊട്ടോഗ്രഫിയാണ് സേവ് ദ് ഡേറ്റ് ഒരുക്കിയത്.
English Summary : Munshi model save the date, an impressive effort