ഡെൽ ഇന്ത്യയിൽ പുതിയ എക്സ്പിഎസ് 13 ലാപ്‌ടോപ്പ് അവതരിപ്പിച്ചു
Mail This Article
യുഎസ് ടെക്‌നോളജി കമ്പനിയായ ഡെൽ ഇന്ത്യൻ വിപണിയിൽ പുതിയ എക്സ്പിഎസ് 13 ( XPS 13) ലാപ്‌ടോപ്പ് അവതരിപ്പിച്ചു. ഇത് ഏറ്റവും പുതിയ 12–ാം തലമുറ ഇന്റെൽ ഇവിഒ പ്രോസസറുകളിൽ പ്രവർത്തിക്കുന്നതുമാണ്. 99,990 രൂപയാണ് പ്രാരംഭ വില. പുതിയ ലാപ്‌ടോപ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും തിരഞ്ഞെടുത്ത ഡെൽ സ്റ്റോറുകളിലും ലഭ്യമാണ്.
1.17 കിലോഗ്രാം ഭാരവും 0.55 ഇഞ്ച് കനം കുറഞ്ഞതുമായ പുതിയ എക്സ്പിഎസ് 13 ലാപ്‌ടോപ്പ് നാല് വശങ്ങളുള്ള 'ഇൻഫിനിറ്റി എഡ്ജ്' ഡിസ്‌പ്ലേയും ഫുൾ എച്ച്‌ഡി + സ്‌ക്രീനുമായാണ് വരുന്നത്. പുതിയ ലാപ്‌ടോപ്പിൽ 'ഐസേഫ്' സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. സ്ക്രീനിലേക്ക് മികച്ച കാഴ്ച നല്‍കാൻ ഇത് സഹായിക്കുന്നു. ദൃശ്യാനുഭവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഹാനികരമായ നീല വെളിച്ചം കുറയ്ക്കുന്നുണ്ട്.
'എക്‌സ്‌പ്രസ് ചാർജ് 3' സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ലാപ്ടോപ്പ് ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. പുതിയ ലാപ്‌ടോപ്പിന്റെ മദർബോർഡ് മുൻപത്തെ എക്സ്പിഎസ് 13 (2021) ൽ കണ്ടെത്തിയതിനേക്കാൾ 1.8 മടങ്ങ് ചെറുതാണെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: Dell introduces new XPS 13 laptop in India