ലാവ ബ്ലേസ് എൻഎക്സ്ടി ഇന്ത്യയിലെത്തി, 5000 എംഎഎച്ച് ബാറ്ററി, മികച്ച പ്രോസസര്‍
Mail This Article
ലാവ ബ്ലേസ് എൻഎക്സ്ടി (Lava Blaze NXT) വെള്ളിയാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം ജൂലൈയിൽ പുറത്തിറങ്ങിയ ലാവ ബ്ലേസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഈ ഹാൻഡ്‌സെറ്റിന് 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജും ഒപ്പം മീഡിയടെക് ഹീലിയോ ജി 37 പ്രോസറുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ലാവ ബ്ലേസ് എൻഎക്സ്ടി ആമസോണിലൂടെയാണ് വിൽക്കുന്നത്. പുതിയ ഹാൻഡ്‌സെറ്റിന്റെ 4ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ് മോഡലിന് 9,299 രൂപയാണ് വില. ചുവപ്പ്, പച്ച കളർ വേരിയന്റുകളിലാണ് ഈ ഫോൺ വരുന്നത്. എന്നാൽ, ഇത് എന്ന് വിൽക്കാൻ തുടങ്ങുമെന്നത് സംബന്ധിച്ച് വ്യക്തമല്ല.
എച്ച്‌ഡി+ റെസലൂഷനോടു കൂടിയ 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ബ്ലേസ് എൻഎക്‌സ്‌ടിക്കുള്ളത്. ഇത് 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 പ്രോസസർ പായ്ക്ക് ചെയ്യുന്നു. ഈ സ്മാർട് ഫോണിന് 3 ജിബി അധിക വെർച്വൽ റാമും ഉണ്ട്. 64 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.
ലാവ ബ്ലേസ് എൻഎക്സ്ടിയിൽ 13 മെഗാപിക്‌സൽ എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും മുൻവശത്ത് 8 മെഗാപിക്‌സൽ സെൽഫി സ്‌നാപ്പറും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുമെന്നാണ് ലാവ അവകാശപ്പെടുന്നത്. ലാവ ബ്ലേസ് എൻഎക്‌സ്‌ടിയിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടും താഴെ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്. വോളിയം റോക്കറുകളും പവർ ബട്ടണും വലത് ഭാഗത്താണ് കാണുന്നത്.
English Summary: Lava Blaze NXT With 5,000mAh Battery Launched in India