ADVERTISEMENT

ഇന്ത്യൻ സ്മാർട് ഫോൺ ബ്രാൻഡ് ലാവയുടെ പുതിയ 5ജി ഫോൺ പുറത്തിറങ്ങി. ലാവ ബ്ലേസ് 5ജിയുടെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് വിപണിയിൽ അവതരിപ്പിച്ചത്. ഒക്ടോബറിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022 (IMC) യിൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ ഹാൻഡ്സെറ്റ് ആദ്യമായി പ്രദർശിപ്പിച്ചത്.

 

ലാവ ബ്ലേസ് 5ജി യുടെ വില 11,999 രൂപയാണ്. എന്നാൽ, കമ്പനിയുടെ പ്രത്യേക ഓഫർ പ്രകാരം ഈ ഹാൻഡ്സെറ്റ് 11,499 രൂപയ്ക്ക് ലഭ്യമാണ്. ഗ്ലാസ് ബ്ലാക്ക് ഡിസൈനിലുള്ള ഫോൺ ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ലാവ ഇ-സ്റ്റോർ, ആമസോൺ എന്നിവ വഴി സ്മാർട് ഫോൺ വാങ്ങാം.

 

ഫ്ലാറ്റ് എഡ്ജ് ഡിസൈനും വാട്ടർ ഡ്രോപ്പ്-നോച്ച് ഡിസ്പ്ലേയുമുള്ള ലാവ ബ്ലേസ് 5ജി ലാവ ബ്ലേസ് പ്രോയോട് സാമ്യമുള്ളതായി തോന്നുന്നു. 90 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയുമായാണ് സ്മാർട് ഫോൺ വരുന്നത്. ലാവ ബ്ലേസ് 5ജിയിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് അൺലോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസര്‍. ലാവ ബ്ലേസ് 5ജി ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. പിൻഭാഗത്ത് ഇഐഎസ് പിന്തുണയും 2കെ വിഡിയോ റെക്കോർഡിങ് ശേഷിയുമുള്ള 50 മെഗാപിക്സൽ എഐ ട്രിപ്പിൾ റിയർ ക്യാമറയാണ് ഉള്ളത്. മുൻവശത്ത് സെൽഫികൾക്കായി സ്‌ക്രീൻ ഫ്ലാഷോടുകൂടിയ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 128 ജിബി ഇന്റേണൽ മെമ്മറിയുള്ള ലാവ സ്‌മാർട് ഫോൺ മെമ്മറി 1 ടിബി വരെ വർധിപ്പിക്കാൻ മെമ്മറി കാർഡ് സ്ലോട്ടും വാഗ്ദാനം ചെയ്യുന്നു. 5000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Lava Blaze 5G new variant with 6GB RAM and 128GB storage launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com