ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മലിനീകരണത്തിന് കാരണമാവാത്ത ഹരിത ഇന്ധനങ്ങള്‍ക്കായുള്ള അന്വേഷണം മനുഷ്യര്‍ ആരംഭിച്ചിട്ട് ഏറെയായി. ആഗോളതാപനത്തിന്റെയും കാര്‍ബണ്‍ പുറംതള്ളലിന്റേയുമൊക്കെ അളവ് കൂടി വരുന്നതിനാല്‍ ഓരോ വര്‍ഷം കൂടും തോറും അതിനുള്ള പ്രാധാന്യം വര്‍ധിച്ചു വരികയാണ്. ഊര്‍ജം ഉത്പാദിപ്പിക്കുന്നതുപോലെ അധികമായി നിര്‍മിക്കുന്ന ഊര്‍ജം സംഭരിക്കുക എന്നതും ശാസ്ത്ര ലോകം നേരിടുന്ന വെല്ലുവിളിയാണ്. ഗ്രാവിറ്റി ബാറ്ററികള്‍ വഴി അനന്തകാലം അധികം ഊര്‍ജം സംഭരിക്കാനാവുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

 

ആവശ്യത്തിന് അനുസരിച്ച് മാത്രം ഊര്‍ജം ഉത്പാദിപ്പിച്ചാണ് പലപ്പോഴും സംഭരണത്തിലെ വെല്ലുവിളികളെ നമ്മള്‍ നേരിടാറ്. ഫോസില്‍ ഇന്ധനങ്ങള്‍, ന്യൂക്ലിയര്‍ ഫിഷന്‍ റിയാക്ടറുകള്‍, ജല വൈദ്യുത പദ്ധതികള്‍ എന്നിവയെല്ലാം ആവശ്യമറിഞ്ഞാണ് ഊര്‍ജം ഉത്പാദിപ്പിക്കാറ്. ഗ്രാവിറ്റി ബാറ്ററികള്‍ വഴി കാര്യക്ഷമമായി ഊര്‍ജ സംഭരണം സാധ്യമാവുന്നതോടെ അധിക ഊര്‍ജം നിര്‍മിച്ചാലും ബാധ്യതയായി മാറില്ല. 

 

കാറ്റോ സൗരോര്‍ജമോ മറ്റേതെങ്കിലും പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഊര്‍ജമോ വഴി ശേഖരിക്കുന്ന അധിക ഊര്‍ജത്തെ ഗ്രാവിറ്റി ബാറ്ററികളില്‍ പിണ്ഡമായാണ് സൂക്ഷിക്കുക. ഗ്രാവിറ്റി ബാറ്ററികള്‍ ഈ പിണ്ഡത്തെ മുകളിലേക്ക് ഉയര്‍ത്തിവെക്കുന്നു. എന്നിട്ട് ആവശ്യമുള്ളപ്പോള്‍ താഴേക്ക് ഇറക്കിവിട്ട് ഊര്‍ജം ഉത്പാദിപ്പിക്കുന്നു. 

 

എങ്ങനെയാണ് ഗുരുത്വം വസ്തുക്കളില്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയുമ്പോള്‍ ഗ്രാവിറ്റി ബാറ്ററിയുടെ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പം മനസ്സിലാവും. ഒരു കയറ്റത്തിലേക്ക് പന്ത് ഉരുട്ടി കയറ്റിയ ശേഷം താഴേക്ക് വിട്ടാല്‍ പന്ത് ഉരുണ്ട് താഴേക്ക് വരും. ഇങ്ങനെ പന്ത് താഴേക്ക് വരുമ്പോള്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പന്ത് കയറ്റത്തിലേക്ക് ഉരുട്ടി കയറ്റുമ്പോള്‍ സംഭരിച്ച ഊര്‍ജമാണ് തിരിച്ചിറങ്ങുമ്പോള്‍ പുറത്തേക്ക് വരുന്നത്. ഇതേ തത്വമാണ് ഗ്രാവിറ്റി ബാറ്ററികളിലും ഉപയോഗിക്കുന്നത്. 

 

ഇത്തരത്തില്‍ സംഭരിക്കപ്പെടുന്ന ഊര്‍ജത്തെ ഗ്രാവിറ്റേഷണല്‍ പൊട്ടന്‍ഷ്യല്‍ എനര്‍ജിയെന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഇത് വൈദ്യുതോര്‍ജത്തിന്റെ ഗണത്തില്‍ പെടുന്നതല്ല. ഗ്രാവിറ്റി ബാറ്ററിയുടെ ചലനത്തില്‍ നിന്നുണ്ടാവുന്ന ഊര്‍ജത്തെ പിന്നീട് വൈദ്യുതോര്‍ജമാക്കി മാറ്റാനും സാധിക്കും. ആദ്യമായല്ല നമ്മള്‍ ഗുരുത്വബലം ഉപയോഗിച്ച് ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നത്. 

 

ഇന്ധനം ആവശ്യമില്ലാതെ അനന്ത കാലം സഞ്ചരിക്കാനാവുന്ന ട്രെയിന്റെ രൂപകല്‍പന മാസങ്ങള്‍ക്ക് മുൻപ് ഗവേഷകര്‍ നടത്തിയതും ഗ്രാവിറ്റി ബാറ്ററിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. ഇറക്കത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഊര്‍ജം ശേഖരിക്കുകയാണ് ഈ ട്രെയിന്‍ ചെയ്യുന്നത്. ഇങ്ങനെ സംഭരിച്ച ഊര്‍ജം ഉപയോഗിച്ച് അടുത്ത റീചാര്‍ജിങ് സാധ്യത വരെ പോവാന്‍ സാധിക്കുന്നതോടെ അനന്തമായി സഞ്ചരിക്കാന്‍ ഈ ട്രെയിനിന് സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

 

English Summary: New type of gravity battery may be able to store energy forever

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com