വൃത്തിക്കൊരു കൂട്ടുകാരൻ... സാധാരണ കുടുംബങ്ങൾക്കൊരു വാക്വം ക്ലീനറുമായി പാനസോണിക്
Mail This Article
വീടോ കടയോ സ്വന്തം ഓഫിസ് മുറിയോ വൃത്തിയാക്കുക എന്ന വലിയ ടാസ്കിന് വാക്വം ക്ലീനർ എന്ന സഹായി ഇല്ലാതെ പറ്റില്ല. വാക്വം ക്ലീനറിലെ ഡസ്റ്റ് ബാഗ് വൃത്തിയാക്കുക എന്നത് അതിലും വലിയ ടാസ്ക് ആകാറുണ്ട്. അങ്ങനെയാണ് ലളിതമായ, ബാഗില്ലാത്ത വാക്വം ക്ലീനറുകൾ പോപ്പുലർ ആയത്.
ബാഗ്‌ലെസ് വാക്വം ക്ലീനറുകളിൽ മെയിൻ ടാങ്കിലേക്ക് അഥവാ കപ്പിലേക്കു തന്നെയാണ് പൊടിയും ചവറുമൊക്കെ വീഴുക. അത് നിറയുമ്പോൾ തുറന്നെടുത്ത് എവിടെങ്കിലും തട്ടിക്കളഞ്ഞ് വൃത്തിയാക്കാൻ പ്രത്യേകിച്ച് കോംപ്ലിക്കേഷനില്ല.
ഇത്തരം വാക്വം ക്ലീനറുകൾ നനവില്ലാത്ത അഴുക്കുകൾ നീക്കാനാണ് ഏറ്റവും ഉചിതം. ചിലത് വെറ്റ് ക്ലീനിങ്ങിനു പ്രത്യേക അറ്റാച്മെന്റോ ഓപ്ഷനോ നൽകുന്നുമുണ്ട്.
ഇന്ത്യൻ വിപണിക്കു വലിയ പ്രാധാന്യ നൽകുന്ന ജാപ്പനീസ് കമ്പനി പാനസോണിക് അടുത്തകാലത്ത് ബാഗ്‌ലെസ് വാക്വം ക്ലീനറുകളുടെ പല മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ കുടുംബങ്ങളെ മുന്നിൽക്കണ്ടുള്ള, 3–ലീറ്റർ പൊടി ശേഖരണ കപ്പ് ഉള്ള എംസി–സിഎൽ283എഎൽ4എക്സ് ഡ്രൈ വാക്വം ക്ലീനർ മോഡൽ ഉദാഹരണമാണ്. അതിസൂക്ഷ്മപൊടികളും കണങ്ങളും പിടിച്ചെടുക്കാനുള്ള ഹെപ്പാ ഫിൽറ്റർ ഇതിന്റെ പ്രത്യേകതയാണ്.
സുതാര്യമായ ഡസ്റ്റ് കപ്പ് ആയതിനാൽ നിറയുന്നത് അറിയാൻ എളുപ്പം. എന്തെങ്കിലും ഉപയോഗമുള്ള വസ്തുക്കൾ അറിയാതെ ഉള്ളിൽപ്പെട്ടാൽ കാണാം എന്ന സൗകര്യവുമുണ്ട്. 2200 വാട്സ് വൈദ്യുതോപയോഗമുള്ള ഈ മോഡലിന്റെ സക്ഷൻ പവർ 270 വാട്സ് ആണ്. അതിവേഗ ക്ലീനിങ്ങാണു സാധ്യമാകുന്നത്. തറയും കീബോർഡും കർട്ടനും ഫർണിച്ചറുമൊക്കെ വൃത്തിയാക്കാം.
വളരെ ആകർഷകവും അനായാസ ഉപയോഗം ഉറപ്പാക്കുന്നതുമാണു രൂപം. ബോഡിയിൽ ചക്രങ്ങളുള്ള ഈ കോംപാക്ട് ഉപകരണത്തിന്റെ ഫ്ലോർ നോസിലിനും ചക്രങ്ങളുള്ളതിനാൽ ഏതു മൂലയിലേക്കും ഉരുട്ടിയെത്തിക്കാൻ സൗകര്യം. പല ദിശകളിലേക്കു തിരിയാനാകുന്നതാണു ഫ്ലോർ നോസിൽ. തറയ്ക്കും കാർപ്പെറ്റിനും പ്രത്യേക ക്രമീകരണമുണ്ട്.
ഉപയോഗം കഴിഞ്ഞ് പ്ലഗിൽനിന്നു കോഡ് എടുത്തു ചുരുട്ടിവയ്ക്കാൻ മിനക്കെടേണ്ട. കോഡ് റീവൈൻഡ് സ്വിച്ച് അമർത്തിയാൽ മതി. 5 മീറ്റർ നീളമുള്ളതാണു കോഡ്. സക്‌ഷൻ ഹോസിന്റെ അറ്റത്ത് ടെലിസ്കോപിക് സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പാണുള്ളത്. സക്‌ഷൻ മാത്രമേയുള്ളൂ, ബ്ലോവർ ഇല്ലാത്ത മോഡലാണിത്. 12,495 രൂപയാണ് പരമാവധി വില.
English Summary: Panasonic MC-CL283AL4X Dry Vacuum Cleaner with Reusable Dust Bag