ADVERTISEMENT

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ‍ വാലറ്റ് പ്ലേസ്റ്റോറിലേക്കെത്തിയതായി റിപ്പോർട്ട്. സുഹൃത്തുക്കൾക്കും മറ്റും പണയച്ചു നൽകാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിൾപേയില്‍നിന്നും വ്യത്യസ്തമായി കോൺടാക്ട്​ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോൺടാക്റ്റ്ലെസ് പേമെന്റുകളാവും‌ അനുവദിക്കുന്നത്.

നിയർഫീൽ‌ഡ് കമ്യൂണിക്കേഷൻ സംവിധാനമുള്ള ഫോണുകളിൽ മാത്രമേ ഗൂഗിൾ വാലറ്റ് പ്രവർത്തിക്കുകയുള്ളെന്നതിനാൽ ഗൂഗിൾപേ സംവിധാനം ഇന്ത്യയിൽ  പ്രത്യേക ആപ്പായി നിലനിർത്തുകയും ചെയ്യും. വിയർഒഎസ് സ്മാർട്​വാച്ചുകളിൽനിന്നും നേരിട്ട് കോൺടാക്ട്​ലെസ് പേമെന്റുകൾ നടത്താൻ കഴിയും. അതേസമയം ചില ഉപയോക്താക്കൾക്കു ആപ്സ്റ്റോറിൽ വാലറ്റ് ആപ് ലഭ്യമാകുന്നില്ലെന്നും പരാതിയുയർന്നു. 

g-wallet - 1

ചിലപ്പോൾ പരിമിതമായ റോൾ ഔട്ട് അല്ലെങ്കിൽ ഏർലി ആക്സസ് ആയിരിക്കും ഇതെന്നും സൂചനയുണ്ട്. 2022 മുതൽ‌‍ ഗൂഗിൾ പേയ്‌ക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിൾ വാലറ്റാണ് ഉപയോഗിക്കുന്നത്.  2024 ജൂൺ മുതൽ ഇന്ത്യയും സിംഗപ്പുരും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും ഗൂഗിൾപേ ലഭ്യമാകില്ലെന്നു ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ സൂചന നൽകിയിരുന്നു.

ഗൂഗിൾ വാലറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ഡിജിറ്റൽ വാലറ്റ് ആപ്പാണ് ഗൂഗിൾ‍ വാലറ്റ്. വിയർഒഎസ്, ഫിറ്റ്ബിറ്റ് ഒഎസ് എന്നിവയലും ഈ ആപ് ലഭ്യമാണ്.

സുരക്ഷിത കോൺടാക്റ്റ്‌ലെസ് പേമെന്റുകള്‍: ഗൂഗിൾപേ സ്വീകരിക്കുന്ന സ്റ്റോറുകളിൽ വേഗത്തിൽ പണമടയ്ക്കുന്നതിനായി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ വാലറ്റിൽ ശേഖരിക്കാനാകും. യഥാർഥ കാർഡ് നമ്പർ ഒരിക്കലും വ്യാപാരിയുമായി പങ്കിടില്ല.

Photo Credit: istockphoto/ mihailomilovanovic
Photo Credit: istockphoto/ mihailomilovanovic

സംഭരിക്കാനാകുന്ന കാർഡുകൾ: ലോയൽറ്റി കാർഡുകൾ, സമ്മാന കാർഡുകൾ,ബോർഡിങ് പാസുകൾ, ഇവന്റ് ടിക്കറ്റുകൾ, സിനിമാ ടിക്കറ്റുകൾകൂടാതെ ചില ഡിജിറ്റൽ കീകളും ഐഡികളും സംഭരിക്കാനാകും.

സുരക്ഷാ സംവിധാനങ്ങള്‍

∙ലോഗിൻ സംരക്ഷണത്തിനായി രണ്ട്-ഘട്ട പരിശോധന

∙ഫോൺ സ്ഥാനം തെറ്റിയാൽ കണ്ടെത്തുന്നതിന് ഫൈൻ‍ഡ് മൈ ഡിവൈസ് സംവിധാനം.

∙നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങൾ മായ്‌ക്കാൻ റിമോട് ഡാറ്റ ഇറേസ്.

∙ കാർഡ് വിശദാംശങ്ങൾ പരിരക്ഷിക്കുന്നതിന് പേമെന്റ് കോഡുകളുടെ എൻക്രിപ്ഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com