2 പതിറ്റാണ്ടിലേറെ വരുന്ന അനുഭവ സമ്പത്ത്, എൻജിനീയറിങ് ജീനിയസ് ശ്രീകുമാർ പിള്ള
.jpg?w=1120&h=583)
Mail This Article
എക്‌സ്പീരിയന് ടെക്‌നോളജീസ് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ ശ്രീകുമാര്‍ പിള്ള, ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ പ്രൊഡക്ട് എൻജിനീയറിങ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മേഖലകളിലെ കരുത്തുറ്റ സാന്നിധ്യമാണ്. രണ്ടു പതിറ്റാണ്ടിലേറെ വരുന്ന അനുഭവസമ്പത്താണ് അദ്ദേഹത്തിന്റെ കൈമുതല്‍.
ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍നിന്ന് സോഫ്റ്റ്‌വെയര്‍ സിസ്റ്റംസത്തില്‍ ബിരുദം നേടിയാണ് അദ്ദേഹം ഈ മേഖലയിലേക്ക് കടന്നുവരുന്നത്.എന്‍ജിനീയറിങ് സിമുലേഷന്‍സ്, വിഓഐപി (VoIP) സിസ്റ്റംസ് എന്നിവ ക്യാഡ് (CAD) പ്രൊഡക്ട്‌സിനു വേണ്ടി, നെസ്റ്റ് (NeST) കമ്പനിക്കായി വികസിപ്പിക്കാന്‍ അദ്ദേഹം സഹായിച്ചു. ടെക്‌നോളജി മേഖലയിലെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിച്ചു എന്നത് എക്‌സ്പീരിയന്‍ സ്ഥാപിച്ചപ്പോള്‍ അദ്ദേഹത്തിന് ഏറെ ഗുണകരമായി.
എക്‌സ്പീരിയന് അദ്ദേഹം തുടക്കമിട്ടത് 2006ല്‍ ആയിരുന്നു.സ്റ്റാര്‍ട്ട്അപ് ആയി ആരംഭിച്ച കമ്പനിയില്‍ ഇപ്പോള്‍ 1,500ലേറെ ജോലിക്കാരുണ്ട്. വൈവിധ്യമാര്‍ന്ന മേഖലകളില്‍ കമ്പനി തങ്ങളുടെ സേവനങ്ങള്‍ നല്‍കുന്നു. ഫിന്‍ടെക്, ഡിജിറ്റല്‍ ഹെല്‍ത്ത്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെല്ലാം വിവിധ കമ്പനികള്‍ക്ക് സേവനം നല്‍കുന്നുണ്ട് എക്‌സ്പീരിയന്‍ ഇപ്പോള്‍.
ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രൊഡക്ട് എൻജിനീയറിങില്‍ കമ്പനി കൈവരിച്ച നേട്ടങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നൂതന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതിന് അദ്ദേഹത്തെ തേടി പല അവാര്‍ഡുകളും എത്തി. എക്‌സ്പീരിയനു വെളിയിലും ശ്രീകുമാര്‍ തന്റെ കൈയ്യൊപ്പു ചാര്‍ത്തിയിട്ടുണ്ട്. സങ്കീര്‍ണ്ണമായ പല സാങ്കേതികവിദ്യകളും ലളിതമാക്കി നല്‍കുന്നതില്‍ ഏറ്റവും അഗ്രഗണ്യനായ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു.
പുതിയ പുതിയ ടെക്‌നോളജികള്‍ കടന്നുവരുമ്പോഴും ശ്രീകുമാറിനെ പോലെ ഒരാളുടെ സാന്നിധ്യം ഇന്ത്യന്‍ ടെക്‌നോളജി മേഖലയ്ക്ക് ഏറെ ഗുണകരമായിരിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. തന്റെ അനുഭവങ്ങളും ആശയങ്ങളും ടെക്‌സ്‌പെക്‌റ്റേഷനില്‍ പങ്കുവയ്ക്കാന്‍ ശ്രീകുമാര്‍ പിള്ളയും എത്തും.
ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം
ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകളുള്‍പ്പെടെ ചര്‍ച്ച ചെയ്ത് ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കും. 'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന തീമിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്‌സ്‌പെക്‌റ്റേഷസിന്റെ ആറാം പതിപ്പ് അരങ്ങേറുക. ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമാണ് മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ പ്രായോജകര്‍. സെഷൻ പാർട്ണറായി എക്സ്പീരിയൻ ടെക്നോളജീസും ട്രാവൽ പാർട്ണറായി പോപുലർ ഹ്യുണ്ടേയ്യുമെത്തും. റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് റിസര്‍വ് ചെയ്യാനും: https://www.techspectations.com/
അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വമ്പന്‍ മാറ്റങ്ങള്‍, വാര്‍ത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകള്‍, ഡാറ്റ അനലറ്റിക്‌സിന്റെ വിസ്മയലോകം സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങള്‍ തുടങ്ങിവയെല്ലാം ഇത്തവണ ചര്‍ച്ചയാകും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ടാകും.
ഒരു പുതിയ ഡിജിറ്റല്‍ ലോകത്തെ ഉള്‍ക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാന്‍ വഴികാട്ടുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുകയാണ് മനോരമ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉച്ചകോടി ടെക്‌സ്‌പെക്ടേഷന്‍സിന്റെ ലക്ഷ്യം. 2016ല്‍ ആരംഭിച്ച ഈ ഡിജിറ്റല്‍ സംഗമം വൈവിധ്യമാര്‍ന്ന തീമുകളോടെ 2018, 2020, 2021, 2023 വര്‍ഷങ്ങളില്‍ ഗംഭീരമായി അരങ്ങേറിയിരുന്നു.
പ്രമുഖ കമ്പനികളുടെ സിഇഒമാര്‍, സിടിഒമാര്‍, സിഎക്‌സ്ഒമാര്‍, വിപിമാര്‍, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, മാനേജര്‍മാര്‍, തലവന്മാര്‍, ഐടി എന്‍ജിനീയര്‍മാര്‍, ഡവലപ്പര്‍മാര്‍, സംരംഭകര്‍, ബിസിനസ് പങ്കാളികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് കണ്‍സല്‍റ്റന്റുമാര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്ടേഷന്‍സിന്റെ ഭാഗമാകും.
അവസരങ്ങളുടെ കൈപിടിച്ചു മുന്നേറാന്‍ സഹായിക്കുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കിയാണ് മനോരമ ഓണ്‍ലൈന്‍ 'ടെക്‌സ്‌പെക്റ്റേഷന്‍സ്' ഡിജിറ്റല്‍ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2023ല്‍ കൊച്ചിയില്‍ കൊടിയിറങ്ങിയത്. 'മനോരമ ഓണ്‍ലൈനിന്റെ 25 വര്‍ഷങ്ങള്‍: നവ ഡിജിറ്റല്‍ ക്രമത്തിന്റെ ഉള്‍ക്കൊള്ളല്‍, പരിണാമം, കുതിപ്പ്' എന്നതായിരുന്നു വിഷയം.