സ്മാര്‍ട്ടായി വിവാഹ റജിസ്ട്രേഷന്:നൂലാമാലകളൊന്നുമില്ലാതെ പൂർത്തിയാക്കാം

Mail This Article
കെസ്മാര്‍ട് മുഖേന ഇതുവരെ നടന്ന വിവാഹ റജിസ്‌ട്രേഷനുകളുടെ എണ്ണം 57,200. ഇതുവരെ ആകെ 65,805 അപേക്ഷകളാണ് വിവാഹ റജിസ്‌ട്രേഷനായി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 86.92 ശതമാനവും തീര്‍പ്പാക്കിക്കഴിഞ്ഞു. വിവാഹ സര്‍ട്ടിഫിക്കറ്റിലെ തിരുത്തലുകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് ഇതുവരെ ആകെ 2591 അപേക്ഷകളാണ് ഇതില്‍ 1790 അപേക്ഷകളും (69 ശതമാനം) തീര്‍പ്പാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞുതായി കെ സ്മാർട് അധികൃതർ.
ലളിതമായി കെസ്മാര്‍ടിലൂടെ ഇപ്പോള്‍ വിവാഹ റജിസ്‌ട്രേഷന്‍ സാധ്യമാണ്. തദ്ദേശ സ്വയംഭരണ ഓഫീസുകളില്‍ നേരിട്ട് ചെല്ലാതെ തന്നെ ദമ്പതികള്‍ക്ക് വിവാഹ റജിസ്‌ട്രേഷന്‍ സാധ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വീഡിയോ കെവൈസി മുഖേന മറ്റ് നൂലാമാലകളൊന്നുമില്ലാതെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

വരനും വധുവും വിദേശത്ത്, ഒരേ രാജ്യത്തും വെവ്വേറെ രാജ്യത്തുള്ളതും, ഒരാള്‍ വിദേശത്തും ഒരാള്‍ നാട്ടിലുള്ളതുമെന്നുവേണ്ട ലോകത്തിന്റെ ഏതു കോണിലിരുന്നും വിവാഹങ്ങള്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാനാകും. രാജ്യത്ത് മറ്റെങ്ങും ഇത്തരത്തിലുള്ള സംവിധാനമില്ലെന്നതും ശ്രദ്ധേയമാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു.
പൂര്‍ണമായും കടലാസ് രഹിതമായ പ്രവര്‍ത്തന ഘട്ടങ്ങളും സുതാര്യവും ലളിതവുമായ നടപടി ക്രമങ്ങളും കെസ്മാര്‍ട്ടിനെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമാക്കി മാറ്റിക്കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നതാണ് കെസ്മാര്‍ട്ട് പദ്ധതി. ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ അതിവേഗത്തില്‍ ജനങ്ങള്‍ക്ക് ഇതുവഴി സേവനങ്ങള്‍ ലഭ്യമാകും.
എല്ലാ തരം അപേക്ഷകളിലും അപേക്ഷിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകള്‍ എന്തെല്ലാം എന്ന് അപേക്ഷകന് സോഫ്റ്റുവെയര്‍ വിവരം നല്‍കുന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഉള്‍കൊള്ളിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നു.

വിവിധ മൊഡ്യൂളുകള്‍ തമ്മില്‍ ഇന്റഗ്രേറ്റ് ചെയ്തതിനാല്‍ അപേക്ഷകനും ജീവനക്കാര്‍ക്കും ജോലി എളുപ്പമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലുമുള്‍പ്പെടെ സേവനങ്ങള്‍ നല്‍കുവാന്‍ സാധിക്കുമെന്നുള്ള സവിശേഷതയും അദ്ദേഹം പങ്കുവെച്ചു.
വിവാഹ റജിസ്‌ട്രേഷന് പുറമേ ജനന - മരണ, റജിസ്ട്രേഷന്‍, കെട്ടിട നിര്‍മാണ അനുമതി, നികുതി നിര്‍ണയിക്കല്‍, നികുതി അടക്കല്‍, കച്ചവടത്തിനുള്ള ലൈസന്‍സ് പുതുക്കല്‍ എന്നിവയെല്ലാം കെ സ്മാര്‍ട്ട് ആപ്പ് മുഖേന ചെയ്യാനാകും. ഇത് സംബന്ധിച്ച പരാതികളും, തിരുത്തലുകള്‍ക്കുള്ള അപേക്ഷയും ആപ്പിലൂടെ തന്നെ സമര്‍പ്പിക്കുവാനാകും. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയാന്‍ കെ സ്മാര്‍ട്ടില്‍ സൗകര്യമുണ്ട്. അപേക്ഷ അപ്രൂവായാലുടന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ് ആപ്പിലേക്ക് ലഭ്യമാകുന്ന സംവിധാനവും കെസ്മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.