Activate your premium subscription today
Tuesday, Apr 1, 2025
ഗോവയിലെ മോപ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് സർവീസ് തുടങ്ങിയതോടെ, മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ വിമാനക്കമ്പനി ‘ഫ്ലൈ 91’ ന് ആവേശത്തുടക്കം. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിൽ നിന്ന് ഓൺലൈനായി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗോവ ആസ്ഥാനമായാണ് വിമാനക്കമ്പനി പ്രവർത്തിക്കുന്നത്. ഇൗ മാസം 18 മുതലാണ് പതിവു സർവീസ് ആരംഭിക്കുക. ഗോവ / സിന്ധുദുർഗ് - ഹൈദരാബാദ് / ബെംഗളൂരു റൂട്ടിലാണിത്.
മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള പുതിയ വിമാനക്കമ്പനി ‘ഫ്ലൈ 91’ ഒരാഴ്ചയ്ക്കകം സർവീസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. നഗരങ്ങൾ തമ്മിൽ ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ യാത്രാസമയം വേണ്ടിവരുന്ന സെക്ടറുകളിൽ ചെറുവിമാനങ്ങളുടെ സർവീസാണ് ലക്ഷ്യമിടുന്നത്.
ചെറു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വിമാന സർവീസ് നടത്താൻ മലയാളി മനോജ് ചാക്കോ നേതൃത്വം നൽകുന്ന എയർലൈൻ കമ്പനിയായ ഫ്ലൈ 91. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിസിജിഎ) ആണ് അനുമതി നൽകിയത് കഴിഞ്ഞ ദിവസമാണ്. മാർച്ച് രണ്ടിന് ഗോവയിൽ നിന്ന് ബെംഗളൂരുവിലേയ്ക്ക് നടത്തിയ
തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽക്കുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ വിമാന കമ്പനിക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ, കമ്പനിക്ക് വിമാന സർവീസ് ആരംഭിക്കാൻ വഴിയൊരുങ്ങി. സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടിക്കറ്റ് വിൽപന വൈകാതെയാരംഭിക്കും.
ന്യൂഡൽഹി∙ വ്യോമയാന രംഗത്തു ചിറകുവരിക്കാൻ മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന എയർലൈൻ കമ്പനിയായ ഫ്ലൈ 91ന് സർവീസ് നടത്താൻ അനുമതി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിസിജിഎ) ആണ് അനുമതി നൽകിയത്. എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ഫ്ലൈ 91നു ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രാദേശിക എയർലൈൻ സർവീസായിരിക്കും ഇത്. ഗോവ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.
തുച്ഛമായ ചെലവിൽ സാധാരണക്കാരനും വിമാനത്തിൽ സഞ്ചരിക്കാനാകണം. അതിനുപക്ഷേ കടമ്പകൾ ചില്ലറയല്ല. ‘സൂരറൈ പോട്ര്’ എന്ന സിനിമ കണ്ടവർക്ക് സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. എയർ ഫോഴ്സിൽനിന്നു വിരമിച്ച സാധാരണക്കാരനായ യുവാവ് സ്വന്തമായി എയർലൈൻസ് ആരംഭിക്കാൻ ശ്രമിക്കുന്നതും, അതിലെ പ്രയാസങ്ങളുമൊക്കെയായിരുന്നു സിനിമയിൽ ചിത്രീകരിച്ചത്.
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.