Activate your premium subscription today
Tuesday, Apr 1, 2025
എടപ്പാൾ∙ ജലജീവൻ പദ്ധതിക്കായി എടപ്പാൾ ടൗണിലെ തൃശൂർ റോഡിൽ പൊളിച്ചിട്ട ഭാഗം ഇനിയും അറ്റകുറ്റപ്പണി നടത്തിയില്ല. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്.പൊടിശല്യം മൂലം സമീപത്തെ വ്യാപാരികൾ ദുരിതത്തിലാണ്. രാത്രിസമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ അപകടത്തിൽപെടുന്നതും
പത്തനംതിട്ട∙ വീതി കുറഞ്ഞ റോഡിൽ ഒരു വശത്തു പൂട്ടുകട്ടകളുടെ മതിൽ. മറുഭാഗത്തു സ്ലാബുകളുടെ കൂട്ടം. ഇതിനിടയിലൂടെ വേണം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനുള്ള വഴി കണ്ടെത്താൻ. അഴൂർ പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂൾ റോഡിലാണ് ഈ സ്ഥിതി. ഇരുവശത്തു നിന്നു വലിയ വാഹനങ്ങൾ ഒരേ സമയമെത്തിയാൽ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. പൂട്ടുകട്ടകൾ ഒന്നിനുമേലേ ഒന്ന് എന്ന തരത്തിൽ ഉയരത്തിൽ അടുക്കി വച്ച നിലയിലാണ്. കുട്ടികളുൾപ്പെടെ നടന്നുപോകുന്ന ഈ വഴിയിൽ ഇത്തരം അശ്രദ്ധ നിറഞ്ഞ നടപടികൾ വലിയ അപകടം ക്ഷണിച്ചുവരുത്തും.
അങ്കമാലി ∙ ദേശീയപാതയിൽ കനത്ത മഴയിൽ ഇടിഞ്ഞ കരയാംപറമ്പ് പാലത്തിന്റെ അനുബന്ധ റോഡ് ബലപ്പെടുത്തി. അങ്കമാലി– തൃശൂർ റൂട്ടിൽ കരയാംപറമ്പ് പാലത്തിനും ജംക്ഷനും ഇടയിലായി 10 മീറ്ററോളം നീളത്തിലും 3 മീറ്ററോളം വീതിയിലുമാണു ദേശീയപാത ഇടിഞ്ഞത്. ഇടതുവശം ചേർന്നു പോകുന്ന വാഹനങ്ങൾ വലിയ താഴ്ചയിലേക്കു മറിയാനുള്ള സാധ്യതകൾ
നെടുങ്കണ്ടം ∙ അപകടങ്ങൾ തുടർക്കഥയായ കുമളി -മൂന്നാർ സംസ്ഥാന പാതയിൽ വേണ്ടത്ര സുരക്ഷാസംവിധാനമില്ല. അപകടത്തിൽ തകർന്ന ക്രാഷ് ബാരിയറുകൾ പുനഃസ്ഥാപിക്കാനും നടപടിയില്ല. വിദേശ വിനോദ സഞ്ചാരികളുടേതുൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് അധികാരികളുടെ അനാസ്ഥ. റോഡിന് സമീപം ചെങ്കുത്തായ
ചങ്ങനാശേരി ∙ പറാൽ – കുമരങ്കരി റോഡ് വാഗ്ദാനങ്ങൾ കൊണ്ട് കോടീശ്വരൻ. പക്ഷേ റോഡ് ഇപ്പോഴും ‘ഓട്ട’ക്കാലണയെന്ന് നാട്ടുകാർ. പാടശേഖരങ്ങൾക്ക് നടുവിലൂടെയുള്ള പടിഞ്ഞാറൻ മേഖലയിലെ പ്രധാന റോഡായ പറാൽ – കുമരങ്കരി റോഡ് കുഴികളുടെ കാര്യത്തിൽ കോടീശ്വരനാണ്. തകർന്ന് തരിപ്പണമായ റോഡ് 8 കോടി രൂപ ചെലവഴിച്ച്
കോട്ടയം ∙ ടൂറിസ്റ്റ് ബംഗ്ലാവിനു താഴെ എംഎൽ റോഡിൽ ഓട തടസ്സപ്പെട്ടു മലിനജലം സമീപത്തെ വീടുകളിലേക്ക് ഒഴുകിയെന്നു പരാതി.ഒട്ടേറെ ആൾക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. മലിനജലം ഒഴുകിയെത്തിയ വീടുകളിലെ ജീവിതം ദുരിതപൂർണമായി. പലതവണ അധികൃതർക്കു പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. മഴയുള്ളപ്പോൾ പ്രദേശത്തു
പുത്തൂർ ∙കാലങ്ങളായുള്ള ദുരിതയാത്രയ്ക്ക് അറുതിയാകുന്നു; ആറ്റുവാശേരി-മഠത്തിനാപ്പുഴ റോഡിന്റെ നവീകരണം അടുത്ത ആഴ്ചയോടെ തുടങ്ങുമെന്ന് അധികൃതർ. റോഡിന്റെ ലെവൽസ് എടുക്കുന്ന ജോലികൾ അടുത്ത ദിവസം പൂർത്തിയാകും. ഇതിനു ശേഷം പണി തുടങ്ങും. ആദ്യ ഘട്ടത്തിൽ ഓടയുടെ പണികളാണ് ആരംഭിക്കുക. ഹാർബർ എൻജിനീയറിങ് വിഭാഗത്തിനാണു
വർക്കല ∙ ജനതാമുക്ക് –കരുനിലക്കോട് റോഡിന്റെ ഒരുഭാഗവും കരുനിലക്കോട് കുളത്തിലേക്കുള്ള പൊതുവഴിയും ജലഅതോറിറ്റി വെട്ടിക്കുഴിച്ചിട്ട് നന്നാക്കുന്നില്ലെന്ന് പരാതി. പൈപ്പ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി കരാറുകാരനാണ് മാസങ്ങൾക്കു മുൻപ് റോഡ് കുഴിച്ചത്. അതോറിറ്റി അധികൃതരെ പരാതി അറിയിച്ചപ്പോൾ
പെരുമ്പെട്ടി∙ചിറക്കപ്പാറക്കടവ് പാലത്തിന്റെ നിർമാണം ആരംഭിച്ചു, ആറ്റിലെ പൈലിങ് പുരോഗമിക്കുന്നു.കോട്ടയം പത്തനംതിട്ട ജില്ലകളിലെ കോട്ടാങ്ങൽ – വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു മണിമലയാറിനു കുറുകെ നിർമിക്കുന്ന പാലമാണിത്. മഴക്കാലം ആരംഭിക്കുന്നതിനു മുൻപു പൈലിങ് ജോലികൾ പൂർത്തിയാക്കി മഴക്കാലത്ത് തടസ്സമില്ലാതെ സ്പാൻ നിർമാണ ജോലികൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
എരുമേലി ∙ ശബരിമല പാതയിൽ ഒട്ടേറെ അപകടങ്ങൾക്കു കാരണമായ കരിങ്കല്ലുമ്മൂഴി കയറ്റം ഒഴിവാക്കി കൊടുംവളവു നിവർത്തണമെന്ന ആവശ്യത്തിൽ നടപടി വൈകുന്നു.തീർഥാടനകാലത്തും സാധാരണ സമയത്തും അടിക്കടി വാഹനാപകടങ്ങളും മരണങ്ങളും പതിവാണ്.വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന തീർഥാടകരുടെ വാഹനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും മറ്റും
Results 1-10 of 4848
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.