റോയൽ എൻഫീൽഡ് നിർമിക്കുന്ന ക്രൂസർ ശൈലിയിലുള്ള മോട്ടോർസൈക്കിളാണ് മെറ്റിയോർ. തണ്ടർബേർഡ് 350- ന് നേരിട്ടുള്ള പകരക്കാരനാണ് മെറ്റിയോർ. റോയൽ എൻഫീൽഡ് ചെന്നൈ ടെക്നിക്കൽ സെന്ററിലെ എൻജിനീയർമാരാണ് വാഹനം ഡിസൈൻ ചെയ്തത്. റോയൽ എൻഫീൽഡ് ജെഡി1 എന്ന കോഡ്നാമത്തിലാണഅ മെറ്റിയർ വികസിപ്പിച്ചത്. . 349 സിസി എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 6,100 ആർപിഎമ്മിൽ 20 ബിഎച്ച്പി കരുത്തും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുകയും ചെയ്യും ഈ എൻജിൻ.