Activate your premium subscription today
Tuesday, Apr 1, 2025
കഴിഞ്ഞആഴ്ച കുതിപ്പോടെ തുടങ്ങിയ ഇന്ത്യൻ വിപണി എഫ്&ഓ ക്ളോസിങ്ങിന് തലേന്നും പിറ്റേന്നും നഷ്ടം നേരിട്ടെങ്കിലും ആഴ്ചയവസാനം നേട്ടം കുറിച്ചു. ട്രംപിന്റെ ഓട്ടോ താരിഫ് ജാപ്പനീസ്, കൊറിയൻ, ജർമൻ, ഫ്രഞ്ച് വിപണികൾക്കും കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകി. എങ്കിലും അമേരിക്കൻ വിപണി തന്നെയാണ് താരിഫ് കെടുതി കൂടുതൽ നേരിട്ടത്.
ചെലവൊക്കെ കഴിഞ്ഞു കയ്യിൽ കുറച്ചു കാശ് മിച്ചമുണ്ടായാൽ എവിടെ സൂക്ഷിക്കും! സാക്ഷരതയിൽ മുൻപന്തിയിലാണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ മലയാളികൾ പിന്നാക്കമാണെന്ന ആക്ഷേപം ഏറെക്കാലമായുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഓഹരി, മ്യൂച്വൽഫണ്ട് എന്നീ പുത്തൻകാല നിക്ഷേപവഴികളിൽ ബഹുദൂരം മുന്നേറിയപ്പോഴും മലയാളി മടിച്ചു. സ്വർണം, ചിട്ടി, റിയൽ എസ്റ്റേറ്റ്, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്ഡി) എന്നിവയോടു തന്നെയായിരുന്നു മലയാളിക്കു ഭ്രമം. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ കാര്യങ്ങളാകെ മാറി. ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട് ഇവയെല്ലാം മലയാളിയും ഇഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ നാലു–നാലരക്കൊല്ലം പരിഗണിച്ചാൽ (കൃത്യമായി പറഞ്ഞാൽ കോവിഡിനു ശേഷം) മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്ന മലയാളികളുടെ എണ്ണത്തിലും അവരുടെ നിക്ഷേപത്തിലും വൻ കുതിച്ചുചാട്ടം കാണാം. ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ ഓഹരി വിപണിയിൽ നിക്ഷേപകരായുണ്ടെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷമാണ് മലയാളി നിക്ഷേപകരുടെ എണ്ണം കൂടിയത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നത് 2020-21ൽ 12 ലക്ഷമായി ഉയർന്നു. 2021-22 എത്തിയപ്പോഴേക്കു ഇതു 15 ലക്ഷമായി. പണം വാരിക്കൂട്ടുക എന്നതല്ല, ‘സമ്പത്ത് സൃഷ്ടിക്കുകയാവണം’ (wealth creation) ലക്ഷ്യമെന്ന പുതിയകാല നിക്ഷേപ സന്ദേശം മലയാളികളും ഉൾക്കൊണ്ടത് കോവിഡിനു ശേഷമാണ്. എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം, ചിട്ടി എന്നിവയെ അപേക്ഷിച്ച് റിസ്ക് ഏറെയാണെങ്കിലും മികച്ച റിട്ടേൺ (ലാഭം) കിട്ടുമെന്നതാണ് ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിലേക്ക്
ഫെഡ് നിരക്ക് രണ്ട് പ്രാവശ്യം കൂടി കുറക്കുമെന്ന സൂചനയിൽ വൻ കുതിപ്പ് നടത്തിയ നാസ്ഡാകിന് പിന്നാലെ ഇന്ത്യൻ ഐടി തിരിച്ചുകയറിയത് വിപണിക്ക് ഇന്ന് നിർണായക മുന്നേറ്റം നൽകി. രണ്ട് ശതമാനം വരെ മുന്നേറിയ നാസ്ഡാക് 1.41% നേട്ടം കുറിച്ചപ്പോൾ ഡൗ ജോൺസും 0.92% മുന്നേറി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും
ധനമന്ത്രി യൂണിയൻ ബജറ്റ് 2025ൽ കൊണ്ടു വന്ന മാറ്റങ്ങൾമൂലം പുതിയ നികുതി റെജീം തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് 12 ലക്ഷം വരെയും ശമ്പളവരുമാനക്കാർക്ക് 12.75 ലക്ഷം വരെയും നികുതി നൽകേണ്ടതില്ല. ഈ മാറ്റം നികുതിദായകർക്ക് ഗണ്യമായ ആശ്വാസം നൽകുന്നുണ്ടെങ്കിലും എല്ലാത്തരം വരുമാനത്തിനും ഈ ഒരു ആനുകൂല്യം
ഹോളി ആഴ്ചയിൽ നാല് ദിവസമായി കുറഞ്ഞു പോയ ഇന്ത്യൻ വിപണി വ്യാഴാഴ്ചത്തെ വീഴ്ചയോടെ മുൻ ആഴ്ചയിലെ നേട്ടങ്ങളും നഷ്ടമാക്കി. ട്രംപിന്റെ താരിഫ് യുദ്ധം കൂടുതൽ വിശാലമാകുന്നതിനെ തുടർന്ന് രാജ്യാന്തര വിപണികളുടെ വീഴ്ചയും, മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി സെക്ടറിനെ ‘ഡീഗ്രേഡ്’ ചെയ്തതും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക്
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ടെസ്ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിർമാതക്കളായ ടെസ്ലയ്ക്ക് ലോകമെമ്പാടും വലിയ ഇടിവു സംഭവിച്ചിരുന്നു. ഇതോടെയാണ് തീരുവ വർധനക്കെതിരെ ഡോജ് നേതാവായ മസ്ക് തന്നെ രംഗത്തെത്തിയിരിക്കുന്നത്. മസ്കിന്റെ ആസ്തിയിൽ 120 ബില്യൺ ഡോളറിന്റെ ഗണ്യമായ ഇടിവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ വൈദ്യുത വാഹന മേഖലയില് സ്വാധീനം ചെലുത്തുന്നുണ്ടെന്നും ടെസ്ല മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഐടി സെക്ടറിന്റെ വീഴ്ചയിൽ അടിപതറിയ ഇന്ത്യൻ വിപണിക്ക് ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകളുടെ പിന്തുണയാണ് തിരിച്ചുവരവ് നൽകിയത്. മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി സെക്ടറിന് തിരുത്തൽ സൂചന നൽകിയതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക 35828 പോയിന്റിലേക്ക് തകർന്ന് വീണതോടെ ഇന്ത്യൻ വിപണിയും പ്രതിരോധത്തിലായി. ആർബിഐയുടെ
പ്രതീക്ഷിച്ചത് പോലെ ഇന്നും നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും ലാഭമെടുക്കലിൽ വീണെങ്കിലും നിർണായക പിന്തുണ നേടി ഫ്ലാറ്റ് ക്ളോസിങ് നടത്തി. റിലയൻസിന്റെ രണ്ടര ശതമാനം വീഴ്ചയും, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒന്നേമുക്കാൽ ശതമാനം വീഴ്ചയുമാണ് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. മറ്റ് ഏഷ്യൻ
കൊച്ചി ∙ ടാറ്റ ക്യാപ്പിറ്റലിൽനിന്നു താമസിയാതെ ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുണ്ടാകും. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഏറെ നാളായി വിപണി പ്രതീക്ഷിക്കുന്ന ഐപിഒയ്ക്ക് അനുമതി നൽകി. രണ്ടു പതിറ്റാണ്ടിനിടയിൽ ടാറ്റ ഗ്രൂപ്പിൽനിന്ന് ഐപിഒ വിപണിയിലെത്തുന്ന രണ്ടാമത്തെ കമ്പനിയായിരിക്കും
അമേരിക്കൻ താരിഫ് ഭീഷണിയിൽ തുടർച്ചയായ രണ്ടാമത്തെ ആഴ്ച്ചയിലും ഇന്ത്യൻ വിപണി മുന്നേറാനാകാതെ നഷ്ടം കുറിച്ചു. ഐടി, ഫാർമ, ഓട്ടോ സെക്ടറുകളുടെ വീഴ്ചകളാണ് ഇന്ത്യൻ വിപണിക്കും കഴിഞ്ഞ ആഴ്ചയിൽ നിർണായകമായത്. സർവീസ് പിഎംഐ ഡേറ്റയിലെ വീഴ്ചയെ തുടർന്ന് വെള്ളിയാഴ്ച അമേരിക്കൻ വിപണിയും 2025ലെ ഏറ്റവും വലിയ തിരുത്തൽ
Results 1-10 of 694
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.