Activate your premium subscription today
രാജ്യത്ത് ആറിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. 2024–25 അധ്യയന വർഷത്തിലെ കണക്കുപ്രകാരം 11,70,404 കുട്ടികളാണ് സ്കൂളിൽ ചേരാതിരിക്കുകയോ പഠനം അവസാനിപ്പിക്കുകയോ ചെയ്തവർ. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ, ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകുന്നവരാണ്.
ഇന്ത്യയിൽ ശാസ്ത്രരംഗത്തു പ്രവർത്തിക്കുന്ന വനിതകളെ സംബന്ധിച്ച പ്രഫഷനൽ വിവരങ്ങൾ ശേഖരിക്കുന്നതിനു കേന്ദ്രസർക്കാർ ആരംഭിച്ച ‘സ്വാതി’ പോർട്ടലിൽ (SWATI– Science for Women: A Technology and Innovation Portal) ഇപ്പോൾ റജിസ്റ്റർ ചെയ്യാം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ
ദോഹ ∙ ഇന്ത്യയിൽ നൈപുണ്യ വികസനം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം വ്യാപകമാക്കണമെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ഖാദർ മങ്ങാട്ട് അഭിപ്രായപ്പെട്ടു.
ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികൾക്കു പരിശീലനം നൽകുന്ന റംല ടീച്ചർക്ക് ഈ ഭിന്നശേഷി ദിനത്തിൽ പറയാനുള്ളത് സ്പെഷൽ സ്കൂൾ അധ്യാപകർ നേരിടുന്ന വെല്ലുവിളികളെപ്പറ്റി. അറിവും അന്നവും നൽകുന്നവരുടെ പ്രതിനിധിയായ ദീപ ടീച്ചറുടെ കാര്യത്തിൽ പ്രതിമാസം ബാക്കിയാവുന്നത് കടം മാത്രം. സാക്ഷരതാപ്രേരക് ആയിരുന്ന സുശാന്ത് ബാബു ആ തൊഴിൽ അവസാനിപ്പിച്ച് വേറെ പണിക്കു പോയി. അസംഘടിതരെന്നാൽ ആർക്കും വേണ്ടാത്തവർ എന്ന രീതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ‘‘ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. എല്ലാ കാര്യത്തിലും സഹായം വേണം. ഞങ്ങൾ ഇട്ടേച്ചുപോയാൽ ഈ മക്കൾക്ക് ആരുണ്ട്. ആ സങ്കടംകൊണ്ടാണ് ദിവസവും ജോലിക്കു വരുന്നത്. രാവിലെ ബ്രഷ് ചെയ്യുന്നതു മുതൽ ശുചിമുറിയിൽ പോകുന്നതു വരെ പരിശീലിപ്പിക്കണം. ചിലർ പെട്ടെന്ന് അക്രമാസക്തരാകും. ഓരോരുത്തരും ഓരോ രീതിയിൽ പെരുമാറുന്നൊരു ക്ലാസ്മുറി സങ്കൽപിച്ചു നോക്കൂ. ഇവരെ പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതു ചില്ലറക്കാര്യമല്ല. പക്ഷേ, തുച്ഛമായ ശമ്പളം; അതുപോലും കൃത്യമായി കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യും?
കൊല്ലം ∙ നിലവിലെ സ്കൂൾ വിദ്യാഭ്യാസ രീതിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. എന്താണ് ഈ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പഠിപ്പിക്കുന്നത്? എന്ത് പഠിപ്പാണ് ഇത്? പിള്ളാരെ കാണാൻ പോലും മാതാപിതാക്കൾക്ക് സമയമില്ല. കെട്ടിച്ചു വിട്ടിട്ടും പഠിച്ചുകൊണ്ടേയിരിക്കുകയാണ്. എന്റെ അപ്പനോടുള്ള ഏറ്റവും വലിയ
കേരളത്തിൽ സമീപകാലത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ പരിഷ്കാരമാണ് നാലുവർഷ ഡിഗ്രി കോഴ്സ് പദ്ധതി. ഇതു നടപ്പാക്കി ഒരു സെമസ്റ്റർ കഴിയാറായിട്ടും ഈ പദ്ധതിയെക്കുറിച്ചു ധാരാളം ചോദ്യങ്ങളുയരുന്നു. നമ്മുടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിദേശസ്വപ്നങ്ങൾ ഒരുപാടുള്ളൊരു കാലത്ത് ആഗോളപ്രചാരത്തിലുള്ള നാലു വർഷ ഡിഗ്രി സമ്പ്രദായത്തിലേക്കു മാറുന്നത് ഉചിതംതന്നെ. കുട്ടികൾക്കു താൽപര്യത്തിനും അഭിരുചിക്കുമനുസരിച്ചു പേപ്പറുകൾ (പുതിയ സമ്പ്രദായത്തിൽ കോഴ്സുകൾ) തിരഞ്ഞെടുത്തു പഠിക്കാൻ സാധിക്കും. എന്നാൽ, പ്രായോഗിക പരിമിതികൾമൂലം പദ്ധതി പൂർണമായി നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. കോഴ്സ് തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികൾ ഉപയോഗിച്ചപ്പോൾ ടൈം ടേബിൾ തയാറാക്കുന്ന പ്രക്രിയ കീറാമുട്ടിയായി (പരീക്ഷാ ടൈം ടേബിൾ തയാറാക്കലും കീറാമുട്ടിയാണ്). അതു പരിഹരിക്കാൻ ചില കോളജുകളിലെങ്കിലും അധ്യാപകർ എട്ടര മുതൽ അഞ്ചര വരെ ക്ലാസുകൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്; അവർക്കു നല്ല നമസ്കാരം. ക്യാംപസിൽ അധ്യാപകർ ഒരു മണിക്കൂർ കൂടുതലായി ചെലവഴിക്കണമെന്നു സർക്കാർ ഉത്തരവുതന്നെ വന്നിട്ടുമുണ്ട്. അക്കാദമിക് പരിഗണനയൊന്നും കൂടാതെ, ബുദ്ധിമുട്ടു കുറവുള്ളതും മാർക്ക് എളുപ്പത്തിൽ നേടാൻ കഴിയുന്നതുമായ കോഴ്സുകൾ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന
തിരുവനന്തപുരം ∙ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ കൂട്ടുന്നതിനോട് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹിയറിങ്ങിൽ ഭൂരിപക്ഷം പേരും വിയോജിപ്പ് അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി സംഘടിപ്പിച്ച ഹിയറിങ്ങിൽ പങ്കെടുത്ത അധ്യാപക, വിദ്യാർഥി സംഘടനാ പ്രതിനിധികളെല്ലാം ആഴ്ചയിൽ തുടർച്ചയായി 6 പ്രവൃത്തിദിനങ്ങൾ
തിരുവനന്തപുരം∙ തൊഴിലവസരങ്ങൾ ഇന്ത്യയിലെ യുവജനങ്ങൾ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്നു ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ.ടോം എസ്.ജോസഫ്. മനോരമ ന്യൂസ് കോൺക്ലേവിൽ ‘എജ്യുക്കേഷൻ അറ്റ് ദ് ക്രോസ്റോഡ്സ്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയൻസ്, സ്റ്റാർട്ടപ്പുകൾ,
ന്യൂഡൽഹി ∙ മെഡിക്കൽ സീറ്റ് ഉപേക്ഷിച്ചുപോകുന്ന വിദ്യാർഥികൾക്ക് ബോണ്ടോ പിഴയോ നൽകുന്നതിനുപകരം, 2 വർഷത്തേക്കു മെഡിക്കൽ പഠനവിലക്ക് ഏർപ്പെടുത്തണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) കർമസമിതി കേന്ദ്ര സർക്കാരിനു ശുപാർശ നൽകി. ഗ്രാമീണസേവന ബോണ്ടും നിർത്തണമെന്നാണു നിർദേശിക്കുന്നത്. ഉപേക്ഷിച്ചുപോകുന്ന സീറ്റിനെ
Results 1-10 of 232