Activate your premium subscription today
'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ 'ബേബി ലത'യെന്ന ലത രാജു. വെള്ളിത്തിരയിൽ സിനിമ മലയാളം സംസാരിച്ചുതുടങ്ങി അധികം വൈകാതെ തന്നെ സിനിമയുടെ ഭാഗമായി മാറിയ കലാകുടുംബത്തിലെ രണ്ടാം തലമുറക്കാരിയാണ് ലത രാജു.
മീര. മുംബൈ നഗരത്തിൽ അത്രയധികമൊന്നും അറിയപ്പെടാത്ത ഒരു ക്ലബ് ഡാൻസർ. മദ്യലഹരിയുടെ ഇരുളകങ്ങളിൽ നൃത്തച്ചുവടുവച്ച് ഉണ്ണാനും ഉടുക്കാനും വക തേടിയവൾ. സിനിമയിൽ നായികയാക്കാമെന്നു പറഞ്ഞു മോഹിപ്പിച്ച് ഏതെങ്കിലും ഹോട്ടൽ മുറിയിരുട്ടിലേക്കു വിളിച്ചുവരുത്തിയ വഷളന്മാർക്കിടയിൽ അവൾക്കു ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.
സോളമനെക്കുറിച്ചോർക്കുമ്പോൾ മുല്ലപ്പൂക്കൾ വാസനിക്കുന്നൊരു രാത്രിയാണ് ആദ്യം ഓർമ വരിക. നിലാവള്ളികൾ പൂത്തിറങ്ങിയ പാതിരാമുല്ലപ്പടർപ്പിനുള്ളിൽ ആരാരും കാണാതെ... കേൾക്കാതെ... കേൾപ്പിക്കാതെ... ശ്വാസമടക്കി... അവളെ നെഞ്ചോടു ചേർത്തുപിടിച്ച്... കീഴ്ച്ചുണ്ടിൽ ആഴത്തിൽ......... പാട്ടു മൂളുന്ന അവന്റെ പ്രിയപ്പെട്ട
പാടിത്തുടങ്ങുമ്പോൾ നേർത്തൊരു വിഷാദഭാവമുണ്ടായിരുന്നു ആനന്ദ്ജിയുടെ മുഖത്ത്. പല്ലവി കടന്ന് പാട്ട് ചരണത്തിലെത്തിയപ്പോൾ വിഷാദത്തിൽ ഗദ്ഗദം വന്നു നിറയുന്നു. അവസാന വരിയെത്തുമ്പോഴേക്കും അതൊരു മഴയായി കോരിച്ചൊരിയുന്നു. നിലയ്ക്കാത്ത കണ്ണീർമഴ. "മേരാജീവൻ കോറാ കാഗസ് കോറാ ഹി രഹ് ഗയാ" എന്ന പാട്ടിനൊപ്പം മനസ്സിൽ
നാട്ടഴക് തുളുമ്പുന്ന കാഴ്ചകൾക്കൊപ്പം നാവിൽ നിറയുന്ന ചില മധുരപ്പാട്ടുകളുമുണ്ട് മലയാളിമനസ്സിൽ. സിരകളിൽ നിന്നൊഴുകിയെത്തി ഹൃദയഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന, മറക്കാനാകാത്ത ചില ഈണക്കൂട്ടുകൾ. നാം വളർന്നപ്പോൾ നമുക്കൊപ്പം വളർന്ന്, കൂടൊഴിഞ്ഞുപോകാൻ കൂട്ടാക്കാതെ നമ്മുടെ വികാരവിചാരങ്ങളുടെ ഭാഗമായ ചില
അൾത്താരയ്ക്കു മുന്നിൽ മെഴുകുതിരിപ്പൂക്കളുമായി കരഞ്ഞു പ്രാർഥിക്കുന്ന അലീനയെ നമുക്കു മറക്കാൻ കഴിയില്ല, അവളുടെ നാലുവയസ്സുകാരി ദീപമോളെയും. ദീപമോളുടെ നാലാംപിറന്നാളിന് വരാനിരിക്കുന്ന ഒരു അതിഥിയെ കാത്തിരിക്കുകയാണ് ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലെ ആ അമ്മയും മകളും. ആ കാത്തിരിപ്പിലാണ് അവർ
മായ, പ്രണയത്തെക്കുറിച്ചുള്ള ഓർമ പോലും നഷ്ടപ്പെട്ടൊരു പെൺകുട്ടി. ഒരു നീണ്ടയുറക്കം കഴിഞ്ഞ് കൺവിടർത്തിയപ്പോഴേക്കും ഓർമിക്കാൻ സ്വന്തം പേരു പോലും മറന്നുപോയവൾ... വാഹനാപകടത്തെത്തുടർന്നുള്ള ആശുപത്രിവാസത്തിനു ശേഷം അവൾ കൺതുറക്കുന്നത് ശരത് എന്ന ചെറുപ്പക്കാരന്റെ മുന്നിലേക്കാണ്. ചുറ്റും കാണുന്നവരെ മുഴുവൻ
ചില ആളുകൾ അങ്ങനെ നമ്മളെ വല്ലാതെ ഇഷ്ടപ്പെടുത്തിക്കളയും. കൈവിട്ടുപോരാൻ തോന്നാത്ത ചില മുറുകെപ്പിടുത്തങ്ങൾ പോലെ, യാത്രപറഞ്ഞു പിരിയാൻ തോന്നാത്ത ചില കൂടിച്ചേരലുകൾ പോലെ, വേരുകളുടെ കെട്ടിപ്പുണരലുകൾ പോലെ.... അടർന്നുപോകല്ലേ എന്നോർമിപ്പിക്കുന്ന ചിലർ... രാജീവനും നന്ദിതയും പരസ്പരം അങ്ങനെ രണ്ടുപേരായിരുന്നു.
ഗായകൻ കെ.ജെ.യേശുദാസ് ഹിന്ദിയിൽ എത്ര പാട്ടുകൾ പാടിയിട്ടുണ്ടാവണം? എപ്പോഴും കേൾക്കുന്ന ചില ഹിറ്റുകൾ അല്ലാതെ ബോളിവുഡിൽ യേശുദാസ് എത്ര പാടി, ഏതൊക്കെ സംഗീതസംവിധായകർക്കു വേണ്ടി പാടി എന്നൊന്നും എവിടെയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. യേശുദാസിന്റെ ആദ്യത്തെ ഹിന്ദി പാട്ടേതാണെന്നു നോക്കിയാൽ മൊത്തത്തിൽ ഒരു
മലയാള ചലച്ചിത്ര ഗീതങ്ങളുടെ അപൂർവ രാഗം ദേവരാജൻ മാസ്റ്ററുടെ 97ാം ജന്മവാർഷികമാണിന്ന്. ആ സംഗീതപ്രതിഭ ഓർമയായിട്ട് വർഷം 18 കഴിഞ്ഞെങ്കിലും അദ്ദേഹം ഈണമിട്ട പാട്ടുകൾ കേൾക്കുമ്പോൾ ഒരിക്കലെങ്കിലും മനസ്സില് തോന്നിയിട്ടുണ്ടാകും, ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിലെന്ന്. സിനിമാ പാട്ടിൽ
Results 1-10 of 369