Activate your premium subscription today
Saturday, Apr 12, 2025
കൊച്ചി∙ സിനിമ, സീരിയല്‍ നടന് തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന് (57) അന്തരിച്ചു. വിഖ്യാത കഥകളി നടന് കലാമണ്ഡലം കൃഷ്ണന് നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനും പരേതനായ സി കെ വിജയന്, മോഹിനിയാട്ടം ഗുരു കല വിജയന് എന്നിവരുടെ മകനുമാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, അമര്‍ അക്ബര്‍ അന്തോണി, ബാംഗ്ലൂര്‍ ഡേയ്സ് എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ധന്യ, മക്കള്‍ ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത നടന് കലാശാല ബാബു ഇദ്ദേഹത്തിന്റെ അമ്മാവനാണ്.
മൂന്നാർ ∙ തമിഴ് സിനിമ, സീരിയൽ നടനും സിപിഎം പ്രവർത്തകനുമായ മൂന്നാർ ഇക്കാ നഗറിൽ കെ.സുബ്രഹ്മണ്യൻ (57) കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിപിഎം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്.
തിരുവനന്തപുരം ∙ സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.
നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന നീളൻ മുടിയും വശ്യമായ കണ്ണുകളുമായി ലോകമാകെയുള്ള കൊറിയൻ ഡ്രാമ ആരാധകരെ ആവേശത്തിലാഴ്ത്തിയ സൂപ്പർ താരം പാർക്ക് മിൻ ജേ (32) ഇനിയില്ല.
ദുബായ് ∙ രാജ്യത്തെ ആദ്യകാല നാടക, ടെലിവിഷൻ നടൻ ദായീൻ ജുമാ അൽ തമീമി (75) അന്തരിച്ചു. 1971ൽ നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തിയ തമീമി ഇമറാത്തി, ജിസിസി നാടക, ടെലിവിഷൻ വേദികളെ സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഖവം അന്തർ, അൽ ജീരൻ, ദിലാൽ അൽ മദി തുടങ്ങിയ നാടകങ്ങൾ തമീമി എന്ന അഭിനേതാവിനെ രാജ്യത്തിന്റെ
ന്യൂഡൽഹി∙ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഭാര്യ ലക്ഷ്മി എസ്.നായർ നൽകിയ പരാതിയിൽ രാഹുലിനെതിരെ ചെന്നൈ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി രാഹുൽ രവി കോടതിയിലെത്തിയത്.
പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യന് വിടനൽകി സഹപ്രവർത്തകർ. അപ്രതീക്ഷിതമായെത്തിയ വിയോഗ വാര്‍ത്തയില്‍ സങ്കടവും നടുക്കവും രേഖപ്പെടുത്തി സഹപ്രവര്‍ത്തകരെല്ലാം തങ്ങളുടെ പ്രിയ സംവിധായകനെ അവസാനമായി കാണാൻ എത്തിയിരുന്നു. സാന്ത്വനം സീരിയിലെ അണിയറ പ്രവർത്തകര്‍ വിടപറയാനെത്തിയത് നൊമ്പരക്കാഴ്ചയായി മാറി. ഈ സീരിയലിന്റെ
തിരുവനന്തപുരം∙ സീരിയല്‍ നടൻ ശബരീനാഥ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി ഷട്ടില്‍ ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ശബരിയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍..Serial Actor, Sabarinath
ഒരു മനുഷ്യനോടു തോന്നാവുന്ന മുഴുവൻ നീരസവും മീനാക്ഷിയാശാട്ടിയുടെ ആ മൂളലിൽ നിറഞ്ഞു. കാലപുരുഷൻ സംസാരിച്ചുനിർത്തിയിട്ട് അധികനേരമായിട്ടില്ല. കഴിഞ്ഞയാഴ്ച കണ്ടുമുറിഞ്ഞ കൗരവസഭയിലെ കാഴ്ചകൾ തുടരാൻ തുടങ്ങിയിട്ടേയുള്ളൂ. കാലം എൺപതുകളുടെ അവസാനം. സ്വീകരണമുറിയിലെ പ്രേക്ഷകർ ഇരുപതിലേറെ വരും അയൽപക്കങ്ങളിൽനിന്നും മറ്റുമായി. അൽപം ദൂരെ നിന്നെത്തുന്ന ഗോപാലനാശാൻ കസേരയിലും മീനാക്ഷിയാശാട്ടി അരികിൽ വീതിയുള്ള ജനാലപ്പടിയിലുമാണ് ഇരിക്കുക. എഴുത്തുപള്ളിക്കൂട്ടത്തിൽ അക്ഷരം പഠിക്കാനെത്തുന്ന കുട്ടികളേ അവർക്കു മക്കളായുള്ളൂ. അതിൽ ചിലരും നിലത്തു ചടഞ്ഞിരിക്കുന്ന പ്രേക്ഷകഗണത്തിലുണ്ട്.
തിരുവനന്തപുരം∙ നാടകത്തിലും സിനിമയിലുമായി പരന്നുകിടക്കുന്ന കലാജീവിതം പൂജപ്പുര രവി തുടങ്ങിയത് ‘പട്ടം താണുപിള്ള’യിൽ നിന്ന്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞപ്പോൾ, കമ്യൂണിസ്റ്റ് വിദ്യാർഥി സംഘടനയായിരുന്ന സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നു രവി. അക്കാലത്ത് ആലപ്പുഴ രാജൻ ഇഎംഎസ് സർക്കാരിനെതിരെ ‘ഭഗവാൻ
Results 1-10 of 115
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.