Activate your premium subscription today
Tuesday, Apr 1, 2025
കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ആദ്യ ചീറ്റക്കുഞ്ഞിന് ഒന്നാം പിറന്നാൾ. ജ്വാല എന്ന പെൺചീറ്റ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളിലൊന്നായ മുഖിയാണ് പിറന്നാൾ ആഘോഷിക്കുന്നത്
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ അഞ്ച് വയസ്സുള്ള പെൺചീറ്റ ഗാമിനി അഞ്ച് കുട്ടികൾക്ക് ജന്മം നൽകി. ഇതോടെ ദേശീയോദ്യാനത്തിൽ ജനിച്ച ചീറ്റകളുടെ എണ്ണം 13 ആയി. കുനോയിൽ പ്രസവിക്കുന്ന നാലാമത്തെ ചീറ്റയാണ് ഗാമിനി
ഭോപ്പാൽ∙ കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റ ചത്തു. നമീബിയയിൽ നിന്നെത്തിച്ച ‘ശൗര്യ’ എന്ന ചീറ്റയാണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ ചത്തത്. ഇതോടെ കുനോയിൽ ചത്ത ചീറ്റകളുടെ എണ്ണം പത്തായി. മരണകാരണം പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ അറിയാൻ സാധിക്കൂവെന്ന് പാർക്ക് അധികൃതർ പറഞ്ഞു.
ന്യൂഡൽഹി∙ ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികള്‍ ചത്തതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. ചീറ്റപ്പുലികള്‍ ചത്തത് ‘ക്രൂരതയും അശ്രദ്ധയും’ ആണെന്നും ഇന്ത്യയിലെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിൽ
1947 ഡിസംബർ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് നാലാം മാസത്തിലേക്കു കടക്കുമ്പോള്‍ ഒരു ജീവിവർഗം കൂടി ഇന്ത്യയിൽനിന്ന് എന്നന്നേക്കുമായി ‘സ്വാതന്ത്ര്യം’ പ്രാപിക്കുകയായിരുന്നു. ചീറ്റപ്പുലികളായിരുന്നു അത്. 1947 ഡിസംബറിൽ നായാട്ടിനിടെ മഹാറാണ രാമാനുജ് പ്രതാപ് സിങ്ങിന്റെ തോക്കിൽനിന്നുതിർന്ന വെടിയുണ്ടകളിൽ ജീവൻ പൊലിഞ്ഞത് മൂന്ന് പെൺ ചീറ്റപ്പുലികളായിരുന്നു. ഇന്നത്തെ ഛത്തീസ്ഗഡിലെ കാടുകളിലായിരുന്നു രാജാവിന്റെ വേട്ട. ആ മൂന്നു ചീറ്റകളും ഇല്ലാതായതോടെ ഇന്ത്യയിൽ ചീറ്റവംശം തന്നെ ഇല്ലാതായതായി ചരിത്രകാരന്മാർ പറയുന്നു. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഇന്ത്യ ഈ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. ഇന്ത്യയുടെ മണ്ണിൽനിന്ന് ഒരിക്കൽ തുടച്ചു നീക്കപ്പെട്ട ചീറ്റകളെ വീണ്ടും നമ്മുടെ മണ്ണിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് ചീറ്റയെന്ന പദ്ധതിയായിരുന്നു. അതുവഴി നമീബിയയിൽനിന്ന് 20 ചീറ്റകളാണ് ചാർട്ടേഡ് വിമാനത്തിലേറി ഇന്ത്യയിലെത്തിയത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കു ചീറ്റകളുടെ വരവ്. എന്നാൽ പദ്ധതി നടപ്പാക്കി, ചീറ്റകളെ കാട്ടിലേക്കുവിട്ട് മാസങ്ങൾ കഴിയുമ്പോൾ കേൾക്കുന്ന വാർത്തകൾ അത്ര സന്തോഷകരമല്ല.
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ ചീറ്റപ്പുലികൾ ചത്ത സംഭവത്തിൽ സുപ്രീം കോടതിയിൽനിന്ന് കേന്ദ്ര സർക്കാരിന് ആശ്വാസം. ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചതിൽ സർക്കാർ നടപടിയെ ചോദ്യം ചെയ്യാനുള്ള യാതൊന്നുമില്ലെന്നു കോടതി പറഞ്ഞു. കുനോയിൽ 9 ചീറ്റകൾ ചത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു
കുനോ നാഷനൽ പാർക്കിൽ അടുത്തിടെ മരിച്ച പെൺചീറ്റ ധാത്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മയാസിസ് എന്നറിയപ്പെടുന്ന പുഴുക്കളുടെ ആക്രമണത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി. ഇതോടെ കുനോയിൽ അണുബാധയേറ്റ് മരിച്ച ചീറ്റകളുടെ എണ്ണം 3 ആയി. അഞ്ച് മാസത്തിനിടെ 9 ചീറ്റകളാണ്
ഇന്ത്യയിൽ വീണ്ടും ചീറ്റകളെ വളർത്തുക എന്ന പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നുമെത്തിച്ച ചീറ്റകളിൽ ചിലത് കൊല്ലപ്പെട്ടത് വളരെ ശ്രദ്ധയാണ് നേടുന്നത്. ചീറ്റകളുടെ മരണത്തിനു പിന്നിൽ സ്വാഭാവികകാരണങ്ങളാണെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇവയെ ട്രാക്ക് ചെയ്യാനുള്ള കോളർ
ന്യൂഡൽഹി ∙ കുനോ ദേശീയോദ്യാനത്തിലെ 10 ചീറ്റകളുടെ റേഡിയോ കോളറുകൾ നീക്കം ചെയ്യും. ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തതിനു പിന്നാലെയാണു നടപടി. റേഡിയോ കോളറിൽ നിന്ന് അണുബാധയേറ്റായിരിക്കാം ചീറ്റകളുടെ മരണമെന്ന നിഗമനമാണ് ഇതിനു കാരണം. എന്നാൽ, ഈ വാദത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യയിലെ സമീപകാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതികളിൽ ഒന്നായിരുന്നു ചീറ്റകളുടെ പുനരധിവാസം. നിരവധി പരിസ്ഥിതി പ്രവർത്തകരും, ജന്തുശാസ്ത്രജ്ഞരും ആശങ്കകൾ പ്രകടിപ്പിച്ചപ്പോഴും കേന്ദ്രസർക്കാരും വന്യജീവി വകുപ്പും ഈ പദ്ധതിയുമായി മുന്നോട്ട് പോയി. തുടർന്ന് ഈ പദ്ധതിയുടെ
Results 1-10 of 36
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.