Activate your premium subscription today
Tuesday, Apr 1, 2025
ന്യൂഡൽഹി ∙ ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയതിനെതിരെ അവിടത്തെ ബാർ അസോസിയേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഇന്നുമുതൽ ജോലി പുനരാരംഭിക്കും.
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടുചേർന്ന സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിലെ ഉൾപ്പെടെ ബാർ അസോസിയേഷനുകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ കുടുംബക്കോടതിയിൽ വസ്തു സംബന്ധമായ കേസുകൾ നൽകുന്നതിനും ചെക്ക് കേസുകൾ ഫയൽ ചെയ്യുന്നതിനും ഫീസ് ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം. അഭിഭാഷകരുടെ സംഘടനകളും ബാർ അസോസിയേഷനുകളുമാണു സർക്കാരിനു പരാതി സമർപ്പിച്ചവരിൽ ഏറെയും.
ആറ്റിങ്ങൽ (തിരുവനന്തപുരം)∙ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടയിൽ സിപിഎം പ്രാദേശിക നേതാവായ അഭിഭാഷകൻ മർദിച്ചെന്ന് വനിതാ അഭിഭാഷകയുടെ പരാതി. കോടതി അവധി ആരംഭിക്കുന്നതിനു മുൻപ് പൂവമ്പാറയിൽ സംഘടിപ്പിച്ച ‘ലോ ഡിന്നർ’ പരിപാടി കഴിഞ്ഞ മടങ്ങുന്നതിനിടെ സിപിഎം കല്ലമ്പലം കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ അഡ്വ.സുധീർ മർദിച്ചെന്നാണ് ആറ്റിങ്ങൽ തച്ചൂർകുന്ന് സ്വദേശിനി അഡ്വ.സിന്ധു സുരേഷ് പൊലീസിൽ പരാതി നൽകിയത്.
കൊല്ലം∙ പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയെ (41) ആത്മഹത്യയിലേക്കു നയിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി കൊല്ലം ബാർ അസോസിയേഷൻ രംഗത്ത്. അനീഷ്യയുടെ മരണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നേരിട്ട് അന്വേഷിക്കണമെന്ന് ബാര്‍ അസോസിയേഷന് ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി ബുധനാഴ്ച ജില്ലയിലെ കോടതി നടപടികള്‍ ബഹിഷ്കരിക്കാനും അഭിഭാഷകർ തീരുമാനിച്ചു.
ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ ജോലിവിഭജനം സംബന്ധിച്ച് അതൃപ്തി പുകയുന്നു. കേസുകൾ ലിസ്റ്റ് ചെയ്യുന്ന രീതിക്കെതിരെ അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും വിമർശനം ഉന്നയിച്ചതിനുപിന്നാലെ, ഇവരെ തള്ളി സുപ്രീം കോടതി ബാർ അസോസിയേഷൻ രംഗത്തെത്തി. കോടതിയിലെ ജോലിവിഭജന ചുമതല (മാസ്റ്റർ ഓഫ് റോസ്റ്റർ) ചീഫ് ജസ്റ്റിസിനാണ്.
കോഴിക്കോട്∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇൻഫർമേഷൻ ടെക്നോളജിയും സമൂഹത്തിലെ സമസ്ത മേഖലയിലും ഇടപെടുമ്പോൾ നിയമസമൂഹം ആ മേഖലകളെക്കുറിച്ചു ജാഗരൂകരാകണമെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ. ഇവയുടെ നിയന്ത്രണങ്ങളോ നിബന്ധനകളോ ഇല്ലാത്ത ഉപയോഗം സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. നിയമപരമായി
തിരുവനന്തപുരം∙ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു തലശ്ശേരി ആസ്ഥാനമായി കണ്ണൂരിൽ ബെഞ്ച് സ്ഥാപിക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ബെഞ്ച് സ്ഥാപിക്കുന്നതിനുള്ള തുടർ നടപടി സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശിച്ചു. തലശ്ശേരി ബാർ അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലും ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കു വരുന്ന കേസുകളിൽ 40 % വടക്കൻ ജില്ലകളിൽ നിന്നുള്ളവയാണെന്നതു കണക്കിലെടുത്തും ട്രൈബ്യൂണൽ അധ്യക്ഷൻ ജസ്റ്റിസ് സി.കെ.അബ്ദുൽറഹിം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതു പരിഗണിച്ചാണു തീരുമാനം. നിലവിൽ തിരുവനന്തപുരം ബെഞ്ചിൽ 5052 കേസുകളും എറണാകുളത്ത് 5500 കേസുകളും തീർപ്പാക്കാനുണ്ട്. ഇതിൽ 40% കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നുള്ളതാണ്. അവർ കേസ് ആവശ്യത്തിനായി എറണാകുളത്തോ തിരുവനന്തപുരത്തോ എത്തേണ്ട സാഹചര്യമാണു നിലവിൽ.
ന്യൂഡൽഹി ∙ കോടതിമുറിയിൽ ഭീഷണിസ്വരത്തിൽ സംസാരിച്ച സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റിനു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ താക്കീത്. ഇതുവരെ കാണാത്ത രീതിയിൽ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ്, അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ്ങിനോടു
തിരുവനന്തപുരം ∙ 4.43 കോടി രൂപയുടെ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ജലഅതോറിറ്റി വിഛേദിച്ച ശുദ്ധജല കണക്ഷൻ അനധികൃതമായി പുനഃസ്ഥാപിച്ചെന്ന കുറ്റത്തിന് ബാർ അസോസിയേഷൻ ഓഫിസിനും കന്റീനിനും അരലക്ഷം രൂപ വീതം പിഴ ചുമത്തി.
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.