Activate your premium subscription today
ആലപ്പുഴ ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ട്രഷറി നിയന്ത്രണം മൂലം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ വർഷത്തെ പദ്ധതിവിഹിതത്തിൽ കുറവു വന്നത് 180.75 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവൃത്തി പൂർത്തിയാക്കി സമർപ്പിച്ച 180.75 കോടി രൂപയുടെ 2027 ബില്ലുകൾ ട്രഷറിയിൽ പണമില്ലാത്തതിനാൽ ക്യൂ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഈ ബില്ലുകൾ പാസാക്കാനുള്ള തുക ഈ വർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച പദ്ധതി വിഹിതത്തിൽ നിന്നു കുറച്ചതാണ് കാരണം. പദ്ധതിവിഹിതത്തിൽ കുറവു വന്നതോടെ ഈ വർഷത്തേക്കു തയാറാക്കിയവയിൽ നിന്ന് 180.74 കോടി രൂപയുടെ പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ വെട്ടിച്ചുരുക്കി.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ പ്രാബല്യത്തിലാകും. ∙ സ്വയം വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽനിന്നു 15 പൈസയായി ഉയരും. ∙ ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. ∙ ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ∙ റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും.
തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ലാഭമുണ്ടാക്കി ജനകീയമായ ബജറ്റ് ടൂറിസത്തിൽ 38 ലക്ഷം രൂപ കാൺമാനില്ല. ഡിപ്പോകളിൽ സർവീസ് നടത്തി ശേഖരിച്ച പണം കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ അടച്ചിട്ടില്ല. ഇതേ തുടർന്ന് ബജറ്റ് ടൂറിസത്തിന്റെ ചുമതലയുള്ള ചീഫ് ട്രാഫിക് മാനേജർ, സംസ്ഥാന കോ–ഓഡിനേറ്റർ എന്നിവരെ സ്ഥാനത്തു നിന്നു മാറ്റി. മാസം 2.5 കോടിയാണ് ബജറ്റ് ടൂറിസത്തിലൂടെ കെഎസ്ആർടിസിക്ക് വരുമാനം.
പിണറായി സൂര്യനാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതോടെ ‘സൂര്യോദയ ബജറ്റ്’ അവതരിപ്പിച്ചില്ലെങ്കിൽ കുഴപ്പമാവുമെന്നു ബാലഗോപാലിനു പേടി തോന്നിയിട്ടുണ്ടാവാം. ‘സൺറൈസ് ബജറ്റ്’ എന്നാണത്രേ ശരിപ്പേര്. സമ്പദ്ഘടന ഉദിച്ചുയരുന്നതാണ് ‘സൂര്യോദയ’ത്തിന്റെ ലക്ഷണം. അരലക്ഷം കോടിയോളം രൂപ പല വകുപ്പിൽ കൊടുക്കാൻ ബാക്കിയാണെന്നാണു കേൾവി. ‘കാൽലക്ഷം കോടി ഉടൻ കടമെടുക്കാൻ അനുവദിപ്പിക്കണം’ എന്നു സുപ്രീംകോടതിയിൽ ഹർജി ശീട്ടാക്കിയിട്ടു ദിവസങ്ങളേ ആയുള്ളൂ. ‘ഇങ്ങനെ മുടിക്കുന്നവരുടെ കയ്യിൽ ഇനി നയാപൈസ അധികം കൊടുക്കാൻ പറയരുത്’ എന്നു കേന്ദ്രവും കോടതിയിൽ പറഞ്ഞിട്ടുണ്ട്. ‘സൺറൈസ്’ ഇങ്ങനെയാണെങ്കിൽ ‘സൺസെറ്റി’ന്റെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. കമ്മി ആവശ്യത്തിലേറെയുണ്ടെങ്കിലും സിപിഐക്കുള്ള അവഗണനയുടെ വിഹിതത്തിൽ ഇതുപോലെ മിച്ച ബജറ്റ് അധികം കണ്ടിട്ടില്ല. ബജറ്റ് പ്രൊവിഷനു പുറത്തുതന്നെ ഇതു നേരത്തേ കിട്ടുന്നതിനാലാണ് മാവേലി സ്റ്റോറിലും സപ്ലൈകോയിലുമൊന്നും ‘പ്രൊവിഷൻസിന്റെ’ ശല്യമില്ലാത്തത്. മാവേലി സ്റ്റോറിൽ തപ്പി ഒന്നുമില്ലെന്നു തിരിച്ചറിഞ്ഞ അത്താഴപ്പട്ടിണിക്കാരനാണോ ബജറ്റ് മുഴുവൻ തപ്പിയ സിപിഐ മന്ത്രിമാർക്കാണോ നിരാശയും ആത്മരോഷവും കൂടുതലെന്നു തിട്ടപ്പെടുത്തിയിട്ടില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു കൊല്ലത്തെ സിപിഐക്കാരെങ്കിലും അറിയട്ടെ.
വണ്ടിത്താവളം ∙ പെരുമാട്ടി പഞ്ചായത്തിലെ 2024-25ലെ സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്ത് അധ്യക്ഷ റിഷാ പ്രേംകുമാന്റെ അധ്യക്ഷതയിൽ ഉപാധ്യക്ഷൻ കൃഷ്ണകുമാർ അവതരിപ്പിച്ചു.51,09, 67,554 രൂപ വരവും, 50,88, 24,000 രൂപ ചെലവും, 21,43,554 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.കർഷകരുടെ ഉന്നമനത്തിനായി
അന്നമനട ∙ വിദ്യഭ്യാസ മേഖലയിൽ ഉണർവ് കൈവരിക്കാനുള്ള പദ്ധതികളുമായി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. മികവിന്റെ കേന്ദ്രം, ഇ– റഫറൻസ് ലൈബ്രറി എന്നിവ ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികളൊരുക്കിയാണ് ബജറ്റ്. അവിശ്വാസത്തെത്തുടർന്ന് വൈസ് പ്രസിഡന്റ് പുറത്താക്കപ്പെട്ടതിനാൽ ഇക്കുറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
മാള ∙ ഉൽപാദന മേഖലക്ക് ഊന്നൽ നൽകിയുള്ള ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോൻ അവതരിപ്പിച്ചു.9.01 കോടി രൂപ വരവും 8.07 കോടി രൂപ ചെലവും 93.27 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വനിത – ശിശു, ഭിന്നശേഷി, പട്ടികജാതി പിന്നാക്ക വിഭാഗങ്ങൾ എന്നീ മേഖലകളെയും
കമ്പല്ലൂർ∙ബജറ്റിൽ പ്രഖ്യാപിച്ച റോഡ് വികസനത്തിൽ പ്രതീക്ഷയർപ്പിച്ച് മലയോര ഗ്രാമങ്ങൾ. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെമ്മരംകയം–കൊല്ലാട–ആയന്നൂർ–മണക്കടവ് റോഡ് ആധുനികവൽക്കരിക്കുന്നതിനാണു സംസ്ഥാന ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിട്ടുള്ളത്.ചെമ്മരംകയത്തുനിന്നു
ഇരിട്ടി∙പേരാവൂർ നിയോജക മണ്ഡലത്തിൽ ബജറ്റ് വിഹിതം കുറഞ്ഞെന്നു പരാതി പരിശോധിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാലൻ പറഞ്ഞു.പായം കിളിയന്തറയിൽ 15 നവകേരള നിർമിതി വീടുകളുടെ താക്കോൽദാന ചടങ്ങിൽ ബജറ്റിൽ പേരാവൂരിന് പരിഗണന കുറഞ്ഞെന്നും ഇക്കാര്യം മന്ത്രി പരിശോധിക്കണമെന്നും ഉള്ള അഭ്യർഥനയ്ക്കു മറുപടി
പയ്യന്നൂർ ∙ കാർഷിക മേഖലയുടെ സമഗ്ര വികസനവും പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.അപ്പുക്കുട്ടൻ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പി.വി.വത്സല അധ്യക്ഷത വഹിച്ചു. 8,30,44,465 രൂപ വരവും 7,97,66,140 രൂപ ചെലവും വരുന്ന ബജറ്റിൽ ഉൽപാദന
Results 1-10 of 248