Activate your premium subscription today
രണ്ടു വർഷത്തോളം നീണ്ടുനിന്ന വന്യമായ പ്രണയത്തെക്കുറിച്ച് എഴുതിയപ്പോൾ കാമുകന്റെ പേര് ഫ്രഞ്ച് എഴുത്തുകാരി ആനി എർനോ ഒരിടത്തുപോലും വെളിപ്പെടുത്തിയിട്ടില്ല. മിസ്റ്റർ എ എന്നാണവർ ഉപയോഗിച്ചത്. എയുടെ കാമുകിക്ക് എക്സ് എന്നോ വൈ എന്നോ പറയാമായിരുന്നു.
എന്താണ് നിങ്ങൾക്കു മാധവിക്കുട്ടി എന്ന ചോദ്യം ശ്വാസംമുട്ടിക്കുന്ന ഒന്നാണ്. അക്ഷരത്തിന്റെ വഴികളിൽ അവരെ കണ്ടുമുട്ടിയ ആർക്കും ഇന്നേവരെ അതിന് പൂർണമായ ഒരുത്തരം കണ്ടെത്താൻ സാധിച്ചിട്ടുണ്ടാവില്ല. ഒരേസമയം കാമുകിയായും കൂട്ടുകാരിയായും അമ്മയായും അമ്മൂമ്മയായും സ്നേഹമായും ഭ്രാന്തായും മാറുന്നവൾ. സൗന്ദര്യവും സ്നേഹവും സിദ്ധിയും ഒരുമിക്കുമ്പോൾ സംഭവിക്കുന്ന അപൂർവത.
പറിച്ചു മാറ്റാനാവാത്തവിധം മനസ്സിൽ വേരാർന്നു പോയവളെ...! ഭൂമിയുടെ ആഴത്തുടിപ്പുകളിൽ മഴ നനഞ്ഞു നീ കിടപ്പുണ്ടാകുമെന്നറിയാം. ഇഹത്തിൽ നീ ബാക്കി വെച്ചു പോയവ നുകർന്ന്, ഇന്നും ഞങ്ങൾ ഉന്മത്തരാകാറുണ്ട് എന്ന് മാത്രം പറയട്ടെ..! ആത്മാവിന്റെ ശകലങ്ങളിൽ ഉന്മാദം സൂക്ഷിച്ചിരുന്നവളാണ് കമല. സ്വാതന്ത്ര്യമെന്ന ഉന്മാദം.
എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും
മലയാളികളെപ്പോലെ ബുദ്ധികൊണ്ടു ജീവിക്കുന്ന ജനതകൾ അധികമുണ്ടാവില്ല. ബുദ്ധിയൊന്നു മാത്രമാണ് നമ്മുടെ രാഷ്ട്രീയത്തെയും മറ്റു പല അധീശത്വ ശക്തികളെയും അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ആ നിലയ്ക്കു നാമെല്ലാം ബുദ്ധിജീവികളാണ്.
ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാം. പെണ്ണുങ്ങൾ ഇതൊന്നും വെളിപ്പെടുത്താറില്ല. ഇങ്ങോട്ടുവന്ന്, തേനൂറുന്ന വാക്കുകളൊക്കെ പറഞ്ഞ്, കൊഞ്ചിച്ച്, പ്രേമത്തിനുവേണ്ടി ക്ഷമയോടെ പിന്നാലെ നടക്കുന്നവരെയാണ് സ്ത്രീകൾക്കിഷ്ടം. അങ്ങനെ കുറെ നടക്കുമ്പോൾ പുരുഷന്റെ ഈഗോ ഇല്ലാതെയാകും. ഈഗോയോടുകൂടി പ്രേമിച്ചാൽ മുഴുവൻ ഡ്രെസ്സോടുംകൂടെ ആലിംഗനംചെയ്യുന്നതുപോലെയാകും. അതിൽ എന്ത് രസമാണുള്ളത്
സ്നേഹമേ... ഉന്മാദങ്ങളുടെ ചിരാതിൽ മഴ പൊടിയുമ്പോൾ നീയൊരു ശ്രീരാഗമാവുക... വിഷാദങ്ങളുടെ വീഞ്ഞിൽ മധുരമാവുക... ഗ്രീഷ്മങ്ങൾ കടംകൊള്ളുന്നൊരു പാതിരാവിൽ ഉമ്മകളാൽ പരസ്പരം അലിയുക... സൗഹൃദങ്ങളുടെ നദികളിൽ മുങ്ങി നിവരുക... നീരോളങ്ങളിൽ പാദമുദ്രകൾ വരയ്ക്കുക.... സ്നേഹം കൊണ്ട് ശുദ്ധിയാക്കപ്പെട്ട ഒരാത്മാവു
ഒരു കുലസ്ത്രീ ലുക്കോടെ രേഖ കുലസ്ത്രീകളെ അട്ടിമറിച്ചു എന്ന് മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ സ്വന്തം രൂപം അങ്ങേയറ്റം വരച്ചെടുക്കുന്ന ഒരു സ്ത്രീയായിയാണ് എനിക്കവരെ കാണാനായത്. കുലസ്ത്രീ ചിഹ്നങ്ങളൊക്കെ അവരുടെ മുന്നിൽ നിഷ്പ്രഭമായി..
നമ്മെ സ്പർശിക്കുന്ന ചില കഥകൾ യഥാർഥത്തിൽ എഴുത്തുകാരുടെയോ മറ്റാരുടെയെങ്കിലുമോ അനുഭവമാണോ എന്നു നാം അന്വേഷിക്കാറുണ്ട്. കഥയ്ക്കുള്ളിൽ സത്യം ഇല്ല മിഥ്യ മാത്രമേയുള്ളു എന്ന് എഴുത്തുകാരി പറഞ്ഞാലും ചിലപ്പോൾ നാം വിശ്വസിച്ചെന്നു വരില്ല. ആത്മകഥാപരമായ വാക്കുകളാണു വായനക്കാരുമായി ഏറ്റവും അടുപ്പം സ്ഥാപിക്കുക. അതാണു
ഒരു നാട്ടിൽ എത്ര എഴുത്തുകാർ വേണം? കവികളുടെയും മറ്റും എണ്ണം കൂടുന്നതു ചിലർ തീരെ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ പേർ എഴുത്തുകാരായി മാറിയാൽ സാഹിത്യമൂല്യം ഇടിയുമെന്നു കരുതുന്നവരാണവർ. ഞാൻ ഈ സമീപനത്തോടു യോജിക്കുന്നില്ല. കൂടുതൽ പേർ കവിതകളെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴാണു ഭാഷയും സംസ്കാരവും
Results 1-10 of 12